:
കൊടിയത്തൂർ പഞ്ചായത്ത് തല അംഗൻവാടി പ്രവേശനോത്സവം മൂന്നാം വാർഡിലെ മാട്ടു മുറി അംഗൻവാടിയിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസി: ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബാബു പൊലുകുന്ന് അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ മറിയം കുട്ടി ഹസ്സൻ, ആയിഷ ചേലപ്പുറത്ത്, ഗ്രാമ പഞ്ചായത്ത് മുൻ പ്രസി: വി.ഷംലൂലത്ത്, പഞ്ചായത്തംഗം ഫാത്തിമ നാസർ, ഐ സി ഡി എസ് സൂപ്പർവൈസർ ലിസ k, kwf റസീന,അംഗൻവാടി ടീച്ചർ almc അംഗങ്ങൾ,രക്ഷിതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു. പൂർവ്വ വിദ്യാർത്ഥികൾ പുതിയതായി എത്തിയ കുട്ടികൾക്ക് പൂക്കൾ നൽകി സ്വീകരിച്ചു.
0 Comments