Ticker

6/recent/ticker-posts

ഫാ.ജോസ് കാപ്പുകാട്ട് CMI നിര്യാതനായി*

 *


*_കോഴിക്കോട്_* : 1996- 99 കാലഘട്ടത്തിൽ ദേവഗിരി ഇടവക വികാരിയും, ദേവഗിരി സ്ഥാപനങ്ങളുടെ മാനേജരുമായിരുന്ന കക്കാടംപൊയിൽ കണ്ടംപ്ലേറ്റിവ് ആശ്രമാംഗം റവ.ഫാ.ജോസ് കാപ്പുകാട്ട് CMI (78) നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. 


അച്ചൻ്റെ ഭൗതീക ശരീരം ഇന്ന് (30-06-24) ആറുമണിക്ക് മണിക്ക് മേരിക്കുന്ന്, സെൻ്റ് തോമസ് മൗണ്ടിൽ പൊതുദർശനത്തിന് എത്തിക്കുന്നതാണ്. 


നാളെ (01-07-2924) രാവിലെ 9 മണിയോടെ ദേവഗിരി സെൻ്റ് ജോസഫ്സ് ആശ്രമത്തിൽ കൊണ്ടുവരുന്നതും, ഉച്ചകഴിഞ്ഞ് 2.30ന് താമരശ്ശേരി രൂപതാധ്യക്ഷൻ മാർ. റെമിജിയോസ് ഇഞ്ചനാനിയിൽ പിതാവിൻ്റെ മുഖ്യകാർമികത്വത്തിൽ മൃതസംസ്കാര കർമ്മങ്ങൾ ദേവഗിരി ദേവാലയത്തിൽ നടത്തുന്നതുമാണ്.


യോഗാർഥികളുടെ റെക്ടർ, വൊക്കേഷൻ പ്രമോട്ടർ, നോവിസ് മാസ്റ്റർ, പ്രോവിൻഷ്യൽ കൗൺസിലർ, വികാർ പ്രോവിൻഷ്യൽ, അമലാപുരി സെന്റ് തോമസ് ഇടവക വികാരി, ദേവഗിരി സെന്റ് ജോസഫ് ആശ്രമത്തിന്റെ പ്രിയോർ, വികാരി, ദേവഗിരി സ്ഥാപനങ്ങളുടെ മാനേജർ, തളിപ്പറമ്പ് ദർശന ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടർ, മലയാറ്റൂർ ശാന്തിനിലയം ആശ്രമ ഡയറക്ടർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. 


ചക്കിട്ടപ്പാറ പരേതനായ കാപ്പുകാട്ട് അഗസ്റ്റിൻ വൈദ്യരുടെ മകനാണ്. 


സഹോദരങ്ങൾ: ഫാ.ഓസ്വാൾഡ്, സിസ്റ്റർ ലീന, ബേബി കാപ്പുകാട്ടിൽ (ചക്കിട്ടപ്പാറ), ജോർജ് കാപ്പുകാട്ടിൽ (കാനഡ), ഗ്രേസി കദളി കാട്ടിൽ (പാലാവയൽ), പരേതരായ മേരിക്കുട്ടി തെങ്ങുംപള്ളി (പാലാ), കെ.എം.കൊച്ചുത്രേസ്യ നീലിയാനിക്കൽ (ചക്കിട്ടപ്പാറ), ഏലമ്മ ജോബ് ഉദിന്താനത്ത് (ചക്കിട്ടപ്പാറ), സിസ്റ്റർ ആന്റണിറ്റ, മാത്യു കാപ്പുകാട്ട് (കാനഡ), സിസ്റ്റർ വിൻസന്റ്.


Post a Comment

0 Comments