*
കത്തോലിക്ക കോൺഗ്രസ് താമരശ്ശേരി രൂപത ഏകദിന സമുദായ നേതൃസംഗമം 'ചോസൻ 24' തിരുവാമ്പാടി പാരിഷ് ഹോൾ ഓഡിറ്റോറിയത്തിൽ (ബേബി പെരുമാലി നഗർ )ൽ കത്തോലിക്കാ കോൺഗ്രസ് ബിഷപ്പ് ലെഗേറ്റ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു.
കത്തോലിക്കാ കോൺഗ്രസ് സാമുദായിക പ്രശ്നങ്ങളിൽ ഇടപെടണമെന്നും, പ്രതിസന്ധികളെ അധികാരികളുടെ മുമ്പിൽ എത്തിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സഭയെയും സമുദായത്തെയും തകർക്കാനുള്ള ചിദ്രശക്തികളെ പരാജയപ്പെടുത്താൻ കൂട്ടായ പരിശ്രമം വേണമെന്നും ബിഷപ്പ് മുന്നറിയിപ്പുനൽകി .
പാറോപ്പടി, താമരശ്ശേരി, കോടഞ്ചേരി, തിരുവമ്പാടി, തോട്ടുമുക്കം എന്നീ ഫൊറോനകളിൽ നിന്നും ശാഖ-മേഖല നേതാക്കൾ പങ്കെടുത്തു. സമുദായത്തിന്റെ പരിരക്ഷണവും അവകാശ സംരക്ഷണവും ഉറപ്പു നൽകുന്ന വരെയാണ് ഭരണ തലത്തിലേക്ക് വിജയിപ്പിക്കേണ്ടത് എന്നും ജെ. ബി കോശി കമ്മീഷൻ റിപ്പോർട്ട് സംസ്ഥാനസർക്കാർ ഉടൻ പ്രസിദ്ധീകരിച്ച് നടപ്പിലാക്കണമെന്നും ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷം വഹിച്ച രൂപത പ്രസിഡന്റ് ഡോ. ചാക്കോ കാളംപറമ്പിൽ ആവശ്യപ്പെട്ടു. ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ രൂപതാ ഡയറക്ടർ ഫാ. മാത്യു തൂമുള്ളിൽ, ഫാദർ സായി പാറൻകുളങ്ങര, ഗ്ലോബൽ സമിതി വൈസ് പ്രസിഡൻ്റ് ട്രീസ ലിസ് സെബാസ്റ്റ്യൻ എന്നിവർ വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു.
കത്തോലിക്കാ കോൺഗ്രസ് മുൻ പ്രസിഡണ്ട് ബേബി പെരുമാലി ചരമവാർഷിക അനുസ്മരണം നടത്തി. സമൂഹത്തിൽ ആതുരസേവന രംഗത്ത് പതിറ്റാണ്ടുകളായി സേവനം അനുഷ്ഠിച്ചുവരുന്ന ഡോക്ടർ ഒ. യു. ആഗസ്തി, ഡോക്ടർ പി. എം. മത്തായി, കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട ഫാ. സജി മങ്ങരയിൽ, വിവിധ
വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടിയ ഡോ. ഷൈജു അതിരമ്പുഴ, ഡോ. ആനി സ്റ്റെഫി, ഡോ. അലോഷ് ജയിംസ്, ഡോ. ആൻ ട്രീസ ജോസി, ഡോ. ജ്യോതി എം ജോയ്, ഡോ. സിബിൻ സെബാസ്റ്റ്യൻ, ഡോ. സിജു എബ്രഹാം എന്നിവരെ പൊന്നാടയും പ്രശസ്തിഫലകവും നൽകി സമിതി ആദരിച്ചു.
2024 - 25 വർഷത്തേക്കുള്ള കത്തോലിക്കാ കോൺഗ്രസ് പ്രവർത്തന മാർഗ്ഗരേഖ മാർ. റെമീജിയോസ് ഇഞ്ചനാനിയിൽ പ്രകാശനം ചെയ്തു. ഫാ. സബിൻ തൂമുള്ളിൽ തയ്യാറാക്കിയ എയ്ഡര്‍ ഫൗണ്ടേഷന്റെ സാമൂഹിക ക്ഷേമ പദ്ധതികൾ വിശദീകരിക്കുന്ന കൈ പുസ്തക പ്രകാശനം ബിഷപ്പ് നിർവഹിച്ചു.
ജനറൽ കൺവീനർ ഷാജി കണ്ടത്തിൽ , ജന.കോഡിനേറ്റർ ജോസഫ് പുലക്കുടിയിൽ, ജോസഫ് മൂത്തേടത്ത്, ജസ്റ്റിൻ തറപ്പേൽ, ഷില്ലി സെബാസ്റ്റ്യൻ, പ്രിൻസ് തിനംപറമ്പിൽ, അനീഷ് വടക്കേൽ, രാജൻ ചെമ്പകത്തിൽ എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.
0 Comments