*
*_കോടഞ്ചേരി_* : കോടഞ്ചേരി പുലിക്കയത്ത് നടന്നുവരുന്ന റിവർ ഫെസ്റ്റിവലിന്റെ രണ്ടാം ദിവസമായ ശനിയാഴ്ച വൈകിട്ട് ആസ്വാദകർക്കായി രണ്ട് സായാഹ്ന പ്രോഗ്രാമുകളാണ് തയ്യാറാക്കിയിരിക്കുന്നത്. പുലിക്കയം ജംകഷനിൽ തയ്യാറാക്കിയിരിക്കുന്ന സ്റ്റേജിൽ വൈകിട്ട് ആറുമണിക്ക് കോടഞ്ചേരി സി.വി.എൻ കളരി സംഘം അവതരിപ്പിക്കുന്ന കളരിപ്പയറ്റ് പ്രദര്‍ശനവും തുടർന്ന് പുന്നമരക്കൂട്ടം മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന സംഗീത നിശയും നടക്കും.
മലബാർ റിവർ ഫെസ്റ്റിവലിനെ മലയോര മേഖലയുടെ ടൂറിസ ഫെസ്റ്റിവലായി രൂപപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കയാക്കിംഗ് ചാമ്പ്യൻഷിപ്പ് നടക്കുന്ന മൂന്ന് ദിവസങ്ങളിലും വിവിധ കലാപ്രദർശനങ്ങൾ സംഘടിപ്പിക്കുന്നത്. കയാക്കിംഗ് മത്സരങ്ങൾ രാവിലെ ഒമ്പത് മണിയോടെ കയാക്കിംഗ് ട്രെയിനിംഗ് സെന്ററിന് മുൻവശം ചാലിപ്പുഴയിൽ ആരംഭിക്കുന്നതാണ്.
0 Comments