Ticker

ദീപശിഖാപ്രയാണം നടത്തി.

 



തോട്ടുമുക്കം ഗവ. യു.പി സ്കൂളിൽ കായിക അധ്യാപകൻ പ്രദീപ് സാറിന്റെ നേതൃത്വത്തിൽ ഒളിമ്പിക്സ് ദീപശിഖാ പ്രയാണം നടത്തി. ബിന്ദു ടീച്ചർ അധ്യക്ഷയായ ചടങ്ങിൽ ദീപ്തി ടീച്ചർ സ്വാഗതം പറഞ്ഞു.പ്രധാന അധ്യാപിക ശ്രീമതി ഷെറീന ഒളിമ്പിക്സിന്റെ ചരിത്രവും പ്രധാന്യവും എന്ന വിഷയത്തിൽ ബോധവത്കരണം നൽകി. ഒളിമ്പിക് ദീപശിഖാ പ്രയാണം കുട്ടികളിൽ ആവേശം ഉണർത്തുന്നതായിരുന്നു. സ്കൂൾ ലീഡർ അബ്ദുൾ ഹക്ക് ദീപശിഖയേന്തി. പ്രയാണത്തിൽ കുട്ടി ത്താരങ്ങളും പങ്കെടുത്തു. ദീപശിഖ പ്രധാന അധ്യാപിക ഷെറീന ടീച്ചർക്ക് നൽകി കായിക മമാങ്കത്തെ തോട്ടുമുക്കം ഗവൺമെന്റ് യു.പി സ്കൂൾ വരവേറ്റു. ഷിബിനി ടീച്ചർ, അമ്പിളി ടീച്ചർ ആശംസകൾ നേർന്നു. ആര്യ ടീച്ചർ നന്ദി പറഞ്ഞു.


Post a Comment

0 Comments