*
*മരഞ്ചാട്ടി** മേരിഗിരി ഹൈസ്കൂളിൽ 2024 -25 അധ്യയന വർഷത്തിലെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് 26/7/2024 ൽ നടത്തി. ആധുനിക സാങ്കേതികവിദ്യയായ ഇലക്ട്രോണിക് വോട്ടിംഗ് സംവിധാനത്തിലൂടെയും ബാലറ്റ് പേപ്പർ ഉപയോഗിച്ചും സ്കൂൾ ലീഡർ, ആർട്സ് ക്ലബ് സെക്രട്ടറി,സ്പോർട്സ് ക്ലബ്ബ് സെക്രട്ടറി എന്നിവരെ തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിക്കൽ, നാമനിർദ്ദേശ പത്രിക സമർപ്പിക്കൽ, സൂക്ഷ്മ പരിശോധന,വോട്ടർ പട്ടിക പ്രസിദ്ധീകരിക്കൽ, ചിഹ്നം അനുവദിക്കൽ മീറ്റ് ദി കാൻഡിഡേറ്റ്,വിദ്യാർത്ഥികൾക്ക് ഐഡി കാർഡ്,ഇലക്ഷൻ പ്രചാരണം,വോട്ടെടുപ്പ്, വോട്ടെണ്ണൽ കേന്ദ്രങ്ങൾ തുടങ്ങിയ എല്ലാ ഘടകങ്ങളും വിദ്യാർത്ഥികൾക്ക് ജനാധിപത്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്ന രീതിയിൽ സംഘടിപ്പിച്ചു.
സ്കൂൾ ലീഡറായി ജോയൽ അബ്രാഹം സന്തോഷും അസിസ്റ്റന്റ് ലീഡറായി ആൻസ് മരിയ ഷാജിയെയും തെരഞ്ഞെടുക്കപ്പെട്ടു. ആർട്സ് ക്ലബ് സെക്രട്ടറി സ്പോർട്സ് ക്ലബ് സെക്രട്ടറി എന്നീ സ്ഥാനത്തേക്ക് മുഹമ്മദ് റിഷാൻ, നിവേദ് എം എം എന്നിവരെ യഥാക്രമം തിരഞ്ഞെടുക്കപ്പെട്ടു. സ്കൂൾ ഭാരവാഹികളുടെ സത്യപ്രതിജ്ഞയും പാർലമെന്ററി യോഗവും നടത്തി. സാമൂഹ്യ ശാസ്ത്ര അധ്യാപിക പ്രവൃത്തനങ്ങൾ ക്രോഡീകരിച്ചു. പ്രധാന അധ്യാപിക ശ്രീമതി സീന റോസും മറ്റ് അധ്യാപകരും ഇതിനു നേതൃത്വം നൽകി.
0 Comments