Ticker

6/recent/ticker-posts

വിലങ്ങാട് വീണ്ടും ഉരുൾപൊട്ടൽ; കലക്ടറും എംഎൽഎയും കുടുങ്ങി*

*♦️



ഷാഫി പറമ്പിൽ എംപി വിലങ്ങാട് ഉരുൾപൊട്ടലിനെ കുറിച്ച് സംസാരിക്കുന്നു

,👇

https://youtu.be/A7hBuup2oC0?si=G1pJ_Eax8SNJqjbJ


*കോഴിക്കോട്* : നാദാപുരം വിലങ്ങാട് വീണ്ടും  ചെറിയ തോതിൽ ഉരുൾപൊട്ടി. പ്രദേശത്ത് മഞ്ഞക്കുന്ന് പുഴയിലൂടെ മലവെള്ളപാച്ചിൽ തുടരുകയാണ്. കഴിഞ്ഞ ദിവസവും ഇവിടെ ഉരുൾപൊട്ടിയിരുന്നു. ഉരുൾപൊട്ടിയ സ്‌ഥലത്തെത്തിയ കലക്ടറും ഇ.കെ. വിജയൻ എംഎൽഎയും കുടുങ്ങി. കഴിഞ്ഞ ദിവസം വിലങ്ങാട് ഉരുൾപൊട്ടലിൽ 11 വീടുകൾ പൂർണമായും തകർന്നിരുന്നു.


കഴിഞ്ഞ ദിവസം ഉരുൾ നാശംവിതച്ച ചാലിലൂടെ മഴവെള്ളം കുത്തി ഒലിക്കുകയായിരുന്നു. കല്ലും മണ്ണും ഉൾപ്പെടെ ഒലിച്ചിറങ്ങി. വൈകുന്നേരം 5.45 ഓടെയാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസമുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ മാത്യു കളത്തിലിന് വേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.


രക്ഷാപ്രവർത്തനത്തിനിടെ മാത്യു മലവെള്ള പാച്ചിലിൽ പെടുകയായിരുന്നു.














Post a Comment

0 Comments