തോട്ടുമുക്കം ഗവ: യു.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ അഭിമുഖ്യത്തിൽ ബഷീർ ദിനം വളരെ വിപുലമായി ആഘോഷിച്ചു. സ്റ്റാഫ് സെക്രട്ടറി ഹണി ടീച്ചർ അധ്യക്ഷയായ പരിപാടിയിൽ വിദ്യാരംഗം കൺവീനർ ശ്രീ അജി സ്വാഗതം ആശംസിച്ചു.പ്രധാന അധ്യാപിക ശ്രീമതി ഷെറീന ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾക്ക് ശ്രീ. ജിവാഷ് നേതൃത്വം നൽകി. ബഷീർ കൃതികളിലെ കഥാപാത്രങ്ങൾ- പ്രച്ഛന്നവേഷം , ബഷീർകൃതികളിലെ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്ക്കാരം, ബഷീർ കൃതികളും കഥാപാത്രങ്ങളും പരിചയപ്പെടുത്തൽ, സുൽത്താന്റെ ചായക്കട- ദൃശ്യാവിഷ്ക്കാരം തുടങ്ങിയ പരിപാടികൾ ദിനാചരണത്തിന് മാറ്റുകൂട്ടി. രക്ഷിതാക്കളെ കൂടി ഉൾപ്പെടുത്തി നടത്തിയ 'സുൽത്താൻ്റെ ലോകം- അമ്മയും കുഞ്ഞും' സാഹിത്യ ക്വിസ് മത്സരം ശ്രദ്ധേയമായി .മത്സരത്തിന് രഹ്ന ടീച്ചർ, ആഷിന ടീച്ചർ എന്നിവർ നേതൃത്വം നൽകി.
0 Comments