Ticker

6/recent/ticker-posts

തോട്ടുമുക്കം ഗവൺമെന്റ് യു.പി സ്കൂളിൽ ചാന്ദ്രദിനം വർണ്ണാഭമായി ആഘോഷിച്ചു.

 



തോട്ടുമുക്കം ഗവൺമെന്റ് യു.പി സ്കൂളിൽ ചാന്ദ്രദിനം വർണ്ണാഭമായി ആഘോഷിച്ചു. അമ്പിളിക്കല എന്ന പേരിൽ നടത്തിയ പരിപാടി പ്രധാനാധ്യാപിക ശ്രീമതി ഷെറീന ഉദ്ഘാടനം ചെയ്തു. നസിയ ടീച്ചർ പരിപാടികൾക്ക് നേതൃത്വം നൽകി. സ്കൂൾ ലീഡർ അബ്ദുർ ഹഖ് ചാന്ദ്രദിന സന്ദേശം നൽകി. കുട്ടികൾ നിർമ്മിച്ച റോക്കറ്റ് മാതൃകകളും പോസ്റ്ററുകളും പരിപാടിയുടെ മാറ്റ് കൂട്ടി. തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു. അമ്പിളി മാമനെക്കുറിച്ച് ഗാനാലാപനം, ക്വിസ് മത്സരം, അമ്പിളി മാമനൊരു കത്ത് എഴുതൽ മത്സരം, ചാന്ദ്രദിന പതിപ്പ് തയ്യാറാക്കൽ മത്സരം,ഡോക്യുമെന്ററി പ്രദർശനം തുടങ്ങി വ്യത്യസ്തമായ പരിപാടികളാണ് സംഘടിപ്പിച്ചത്.  ടോംസി ടീച്ചർ നന്ദി പറഞ്ഞു..

Post a Comment

0 Comments