*
*_കൂടരഞ്ഞി_* : വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് വയ്ക്കാൻ 25 സെന്റ് സ്ഥലം വിട്ടു നൽകി കൂമ്പാറ സ്വദേശി ചെറുകാട്ടിൽ ജിമ്മി ജോർജ്. നിർദിഷ്ട മലയോര ഹൈവേ ഗാമീണ റോഡിനു സമീപം ഉദയഗിരിയിൽ ആണ് സ്ഥലം നൽകുന്നത്.
കൂമ്പാറയിലെ പൊതു പ്രവർത്തകനായിരുന്ന ജിമ്മിയുടെ പിതാവ് സി.കെ. വർക്കിയിൽ നിന്നും പാരമ്പര്യമായി കിട്ടിയ 2.45 ഏക്കർ സ്വത്തിൽ നിന്നാണ് 25 സെന്റ് സ്ഥലം നൽകുന്നത്. വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് വയ്ക്കാൻ സ്ഥലം നൽകുമെന്ന് കോഴിക്കോട് രൂപതാ ബിഷപ് ഡോ.വർഗീസ് ചക്കാലയ്ക്കലിന്റെ പ്രഖ്യാപനമാണ് തനിക്ക് സ്ഥലം നൽകാൻ പ്രചോദനമായതെന്നു ജിമ്മി പറഞ്ഞു.
വിട്ടു നൽകുന്ന സ്ഥലം കത്തോലിക്കാസഭയെ ഏൽപ്പിക്കാനാണ് ജിമ്മി ഉദ്ദേശിക്കുന്നത്. കോഴിക്കോട് ജില്ലാ കോടതിയിൽ 28 വർഷമായി അഭിഭാഷകനായി ജോലി ചെയ്യുന്ന ജിമ്മി ജോർജ് ഇപ്പോൾ കേരള വാട്ടർ അതോറിറ്റി ജില്ലാ സ്റ്റാൻഡിങ് കൗൺസിലർ ആണ്. ഭാര്യ ഷിജി കളത്തൂർ,
0 Comments