Ticker

6/recent/ticker-posts

വയനാടിനായ് ഫ്ലാഗ് ചലഞ്ച്.

 



വയനാടിന് വീണ്ടും കൈത്താങ്ങായ് കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ തോട്ടുമുക്കം ഗവൺമെന്റ് യുപി സ്കൂളിലെ കുട്ടികൾ. ഇത്തവണ ഫ്ലാഗ് ചലഞ്ചുമായാണ് അവർ എത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ കുട്ടികൾ നിർമ്മിച്ച ഫ്ലാഗ് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ദിവ്യ ഷിബുവിന് നൽകി ഫ്ലാഗ് ചലഞ്ച് പദ്ധതിക്ക് തുടക്കം കുറിച്ചു. തുടർന്ന് കുട്ടികൾ കടകളിലും വീടുകളിലും വാഹനങ്ങളിൽ വരുന്നവർക്കും ഫ്ലാഗ് നൽകി.ഫ്ലാഗ് വാങ്ങുന്നവർക്ക് ഇഷ്ടമുളള തുക കുട്ടികളുടെ കൈവശമുള്ള ബോക്സിൽ നിക്ഷേപിക്കാം അത് ചെറിയ സംഖ്യയോ വലിയ സംഖ്യയോ ആവാം. ഇങ്ങനെ പിരിഞ്ഞു കിട്ടുന്നതുക ആഗസ്റ്റ് 15 ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറും.








Post a Comment

0 Comments