Ticker

6/recent/ticker-posts

രാജ്യത്തിൻ്റെ കാവൽ ഭടന് ആദരവ് നൽകി

 


  തോട്ടുമുക്കം:  32 വർഷം രാജ്യത്തിനായി അതിർത്തി കാത്ത് സർവീസിൽ നിന്ന് വിരമിച്ച പട്ടാളക്കാരന് ആദര മൊരുക്കി നാട്.തോട്ടുമുക്കം സ്വദേശിയായ

തെക്കേൽ ടി.സി ടോമിയെയാണ് ഗ്രാമ

പഞ്ചായത്ത് പ്രസിഡൻ്റ് പ്രദേശവാസികൾ, കുടുംബാംഗങ്ങൾ എന്നിവർ ചേർന്ന് ആദരിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു പൊന്നാടയിച്ചു.ജമ്മു കാശ്മീർ, രാജസ്ഥാൻ, ഛതീസ്ഗഡ്, മേലാലയ, മണിപ്പൂർ, പഞ്ചാബ്, ആസാം തുടങ്ങിയ സംസ്ഥാനങ്ങളിലെ 32 വർഷത്തെ സേവനത്തിന് ശേഷമാണ് ടി.സി ടോമി  വിരമിച്ചത് . ഷെല്ലി ടോമി ഭാര്യയാണ്. ആൽബിൻ ടോമി, അലൻ ടോമി എന്നിവർ മക്കളാണ്.

 രാജു ഇളംതുരുത്തിയിൽ,തോമസ് മങ്കുത്തേൽ, സജി കൂട്ടുങ്കൽ, ഔസെപ്പ് തെക്കേൽ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Post a Comment

0 Comments