Ticker

6/recent/ticker-posts

അറിയിപ്പ്* *തെങ്ങിന്റെ വളം സ്ലിപ് വിതരണം


 *🛑*


ജനകീയാസൂത്രണം 2024-25 നാളികേരകൃഷി പ്രോത്സാഹനം പദ്ധതി - വളത്തിന്റെ സ്ലിപ് വിതരണം നാളെ (19/08/2024) ആരംഭിക്കും. പദ്ധതി പ്രകാരം ഒരു തെങ്ങിന് *ഒരു കിലോ കുമ്മായം, ഒരു കിലോ വേപ്പിൻ പിണ്ണാക്ക്, ഒരു കിലോ MOP(പൊട്ടാഷ്)* എന്നിവയാണ് വിതരണം ചെയ്യുന്നത്. *കുമ്മായവും വേപ്പിൻപിണ്ണാക്കും 75% സബ്‌സിഡിയിലും പൊട്ടാഷ് 50% സബ്‌സിഡി* യിലുമാണ് നൽകുന്നത്.  


*കൊണ്ടുവരേണ്ട രേഖകൾ* 


*1. നികുതി ചീട്ടിന്റെ* 

     *copy (2024-25)*


*2. ആധാർ കാർഡ്ന്റെ*

    *copy*


*3. ബാങ്ക് പാസ്ബുക്കിന്റെ*

    *copy*

  

(അപേക്ഷ കൃഷിഭവനിൽ നിന്നും ലഭിക്കുന്നതാണ്).  


സ്ലിപ് ലഭിച്ച് *ഒരാഴ്ചയ്ക്കകം* കർഷകർ അതിൽ പറഞ്ഞിരിക്കുന്ന അളവിൽ വളങ്ങൾ വാങ്ങി *ഒറിജിനൽ ബില്ലും അതിന്റെ ഒരു കോപ്പിയും സ്ലിപ് നോടൊപ്പം കൃഷിഭവനിൽ സമർപ്പിക്കേണ്ടതാണ്.* 


*സ്ലിപ് വിതരണം ചെയ്യുന്ന തീയതികൾ* 


19/08/2024 - വാർഡ് 1, 2,3

21/08/2024 - വാർഡ് 4,5,6

22/08/2024 - വാർഡ് 7,8,9

23/08/2024 - വാർഡ് 10,11,12

24/08/2024-വാർഡ്13,14,15,16


ഓരോ വാർഡുകളിലും പഞ്ചായത്ത് ലിസ്റ്റിൽ പേരുള്ള കർഷകർ അതാത് ദിവസങ്ങളിൽ തന്നെ വന്ന് slip വാങ്ങേണ്ടതാണ് 

NB: *പഞ്ചായത്ത്‌ ലിസ്റ്റിൽ പേരുള്ള, സ്വന്തം പേരിൽ കൈവശഭൂമിയുള്ള കർഷകർക്ക് മാത്രമേ പദ്ധതി അനൂകൂല്യങ്ങൾക്ക് അർഹതയുള്ളൂ*. രാവിലെ 10:30 മുതൽ വൈകുന്നേരം 4 മണി വരെയുള്ള സമയത്തിനുള്ളിൽ മാത്രമേ സ്ലിപ് വിതരണം ചെയ്യുകയുള്ളൂ.

Post a Comment

0 Comments