Ticker

6/recent/ticker-posts

പായസം നിർമ്മാണ മത്സരം സംഘടിപ്പിച്ച് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ

 




കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിൻ്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീ അംഗങ്ങൾക്കായി പായസം നിർമ്മാണ മത്സരം സംഘടിപ്പിച്ചു. സ്റ്റാൻ്റ് ഫോർ ഫുഡ്, നൂട്രീഷൻ, ഹെൽത്ത് & വാഷ് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച മത്സരത്തിൽ നിരവധി പേർ പങ്കാളികളായി.ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യഷിബു ഉദ്ഘാടനം ചെയ്തു.സി ഡി എസ് ചെയർപേഴ്സൺ ഷീന സുധീർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത്

ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി

ചെയർമാൻ ബാബു പൊലു കുന്നത്ത്,ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ മറിയംകുട്ടിഹസ്സൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേല പ്പുറത്ത്, പഞ്ചായത്ത്മെമ്പർമാരായ ഷിജി കുറ്റിക്കൊമ്പിൽ, യു.പി മമ്മദ്, കരിം പഴങ്കൽ, ചെറുവാടി കമ്യൂണിറ്റി ഹെൽത്ത് സെൻ്റർ ജെ.എച്ച്.ഐ ദീപിക, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ റിനിൽ,

ഉപസമിതി കൺവീനർ ആൻസി സന്തോഷ്, മെമ്പർ സെക്രട്ടറി അബ്ദുൽ ഗഫൂർ എന്നിവർ സംസാരിച്ചു.സി.ഡി.എസ്

മെമ്പർമാരായ ഒ.ഹാജറ , മുംതാസ്, സഫിയ, ഇന്ദിര, പ്രഭ, ബ്ലോക്ക്കോഡിനേറ്റർ അശ്വതി, കമ്മ്യൂണിറ്റി കൗൺസിലർ ആദിത്യ, നീതു കുട്ടൻഎന്നിവർ പങ്കെടുത്തു.

പതിനാറാം വാർഡ് കുടുംബശ്രീയിലെ

ഫൗസിയ ഒന്നാം സമ്മാനവും പത്താം വാർഡിലെ സജിത രണ്ടാം സമ്മാനവും

പത്താം വാർഡിലെ ഫൗസിയ, മൂന്നാം വാർഡിലെ ജസീന എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി


ചിത്രം: പായസ നിർമ്മാണ മത്സരം ദിവ്യ ഷിബു ഉദ്ഘാടനം ചെയ്യുന്നു

Post a Comment

0 Comments