Ticker

6/recent/ticker-posts

പാചകപ്പുര ഉദ്ഘാടനം ചെയ്തു

 





പാചകപ്പുര ഉദ്ഘാടനം ചെയ്തു



കൊടിയത്തൂർ: കൊടിയത്തുർ ഗ്രാമപഞ്ചായത്ത് .

 :2024-2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കഴുത്തുട്ടി പുറായി ജി.എൽ.പി സ്കൂളിൽ നിർമ്മിച്ച പാചകപ്പുര ഉദ്ഘാടനം ചെയ്തു.ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 3 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. കിച്ചൺ ഷെഡിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു നിർവഹിച്ചു. വൈസ് പ്രസിഡൻറ് ഫസൽ കൊടിയത്തൂർ അധ്യക്ഷനായി. ജില്ല പഞ്ചായത്തംഗം നാസർ എസ്റ്റേറ്റ് മുക്ക്, പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷരായമറിയം കുട്ടി ഹസ്സൻ, ആയിഷ ചേലപ്പുറത്ത്,  വി.ഷംലൂലത്ത്, വാർഡ് മെമ്പർ എം.ടി റിയാസ്, ബ്ലോക്ക് പഞ്ചായത്തംഗം സുഹറ വെള്ളങ്ങോട്ട്, മുക്കം എ ഇ ഒ ടി.ദീപ്തി, മാവൂർ ബിപിസി ജോസഫ് തോമസ്, സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments