കൊണ്ടോട്ടി: വിവാഹ ദിവസം പ്രതിശ്രുത വരനെ മരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി കുമ്മിണിപ്പറമ്പ് സ്വദേശി ജിബിൻ (30) ആണ് മരിച്ചത്.
27-08-2024 രാവിലെയാണ് സംഭവം. വിവാഹത്തിനായി തയ്യാറാകാൻ ശുചിമുറിയിലേക്ക് പോയതായിരുന്നു ജിബിൻ. ഏറെ നേരം കഴിഞ്ഞിട്ടും ശുചിമുറിയില്‍ നിന്ന് പുറത്തിറങ്ങാത്തതിനെത്തുടർന്ന് വാതില്‍ പൊളിച്ച് ബന്ധുക്കള്‍ അകത്തുകയറുകയായിരുന്നു. അപ്പോഴാണ് കൈ ഞരമ്പ് മുറിച്ചനിലയില്‍ കണ്ടെത്തിയത്.
ഉടൻ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ കരിപ്പൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
വിദേശത്തായിരുന്ന ജിബിൻ കുറച്ച് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. കടബാദ്ധ്യതയൊന്നുമില്ലെന്നാണ് പ്രാഥമിക വിവരം. മരണ കാരണം എന്താണെന്ന് വ്യക്തമല്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു
0 Comments