Ticker

6/recent/ticker-posts

തോട്ടുമുക്കം ഗവൺമെന്റ് യുപി സ്കൂളിൽ സ്വാതന്ത്ര്യ ദിനം വർണ്ണാഭമായി ആഘോഷിച്ചു

 


തോട്ടുമുക്കം ഗവൺമെന്റ് യുപി സ്കൂളിൽ സ്വാതന്ത്ര്യ ദിനം വർണ്ണാഭമായി ആഘോഷിച്ചു. കായിക അധ്യാപകൻ പ്രദീപ് സാറിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട ചടങ്ങിൽ പി.ടി എ പ്രസിഡന്റ് അബ്ദുൾ ജബ്ബാർ അധ്യക്ഷസ്ഥാനം വഹിച്ചു. പ്രധാന അധ്യാപിക ഷെറിന ടീച്ചർ പതാക ഉയർത്തി. പ്രതിജ്ഞ സ്കൂൾ ലീഡർ അബ്ദുൾ ഹക്ക് ചൊല്ലിക്കൊടുത്തു.സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദലി സാഹിബ് മുഖ്യാതിഥി ആയിരുന്നു. സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദലി സാഹിബിനെ പൊന്നാടയണിയിച്ച് എച്ച് എം, പി.ടി എ പ്രതിനിധികൾ, സ്കൂൾ ലീഡർ എന്നിവർ ചേർന്ന് സ്വീകരിച്ചു.



 സ്വാതന്ത്ര്യ സമര കാലത്തെ അനുഭവത്തെക്കുറിച്ച് കുട്ടികൾ ചോദിച്ചറിഞ്ഞു. തുടർന്ന് എസ് എം സി ചെയർമാൻ സോജൻ മാത്യുവിന്റ നേതൃത്വത്തിൽ സ്കൂളിലേക്കുള്ള നാല് പത്രങ്ങളുടെ പ്രകാശന കർമ്മം എച്ച് എം ന് നൽകി നിർവ്വഹിച്ചു



. ആശംസക അർപ്പിച്ചു കൊണ്ട് എം പിടി എ പ്രസിഡന്റ് ലിസ്ന, സൗജത്ത്, ബിജു, ഷംന,ബാബു കെ, വൈ പി അഷ്റഫ്, റഫീഖ് തോട്ടുമുക്കം മീഡിയ പ്രതിനിധി, ജീവാഷ് സാർ എന്നിവർ സംസാരിച്ചു. ഹണി ടീച്ചർ നന്ദി പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. നന്ദന ടീച്ചർ, ദീലീപ് സാർ, അനീറ്റ ടീച്ചർ എന്നിവർ പരിപാടികൾക്ക്  നേതൃത്വം നൽകി. കെ ജി മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളുടെ പാട്ടും ഡാൻസുംഉണ്ടായിരുന്നു. പരിപാടിയിൽ കുട്ടികളും രക്ഷിതാക്കളും പിടി എ പ്രതിനിധികളും പങ്കെടുത്തു. എല്ലാവർക്കും പായസം നൽകി.




Post a Comment

0 Comments