Ticker

6/recent/ticker-posts

കൂടരഞ്ഞിയിൽ യുവാക്കൾക്ക് മർദ്ദനം പെട്രോൾ പമ്പ് ഉടമയ്ക്ക് എതിരേ കേസ്




കൂടരഞ്ഞി_* : യുവാക്കളെ മർദ്ദിച്ച സംഭവത്തിൽ കൂടരഞ്ഞിലെ ഹിന്ദുസ്ഥാൻ  പെട്രോളിയം ഉടമയ്ക്ക് എതിരേ തിരുവമ്പാടി പോലിസ് കേസ് എടുത്തു. കഴിഞ്ഞ ഞായറാഴ്ച്ച രാത്രി  കൂടരഞ്ഞി ബസ് സ്റ്റാൻ്റിന് സമീപത്തുള്ള കടയിൽ നിൽക്കുകയായിരുന്ന മുൻ പമ്പ് ജീവനക്കാരൻ കൂടിയായ യുവാവിനെയും സഹോദരനെയും പമ്പുടമയും മറ്റ് രണ്ട് പേരും  ചേർന്ന്  മർദ്ദിച്ചതായാണ് പരാതി.

ഒരു വർഷം മുമ്പ് സ്ഥാപനത്തിൽ ജോലി ചെയ്യ്തിരുന്ന യുവാവുമായി ഉണ്ടായാ  സാമ്പത്തികപരമായ പ്രശ്നമാണ് മർദ്ദനത്തിൽ കലാശിച്ചത്. ക്രൂര മർദ്ദനമേറ്റ യുവാക്കളെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കുക യായിരുന്നു.


Post a Comment

0 Comments