വയനാട്ടിലെ സുഹൃത്തുക്കൾക്ക് കൈത്താങ്ങായ് തോട്ടു മുക്കം ഗവൺമെന്റ് യു.പി സ്കൂളും. "വയനാട്ടിലെ കൂട്ടുകാർക്ക് വേണ്ടി നമുക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുമോ" എന്ന പ്രധാന അധ്യാപിക ഷെറീന ടീച്ചറുടെ ഫോൺ സന്ദേശം എല്ലാവരും ഹൃദയത്തിൽ സ്വീകരിച്ചു. കുട്ടികൾ പേന, പെൻസിൽ, നോട്ട് ബുക്ക്, ഡ്രോയിങ് ബുക്ക് എന്നിവയും, പിറന്നാൾ സമ്മാനങ്ങളും വാച്ചും, പണം സ്വരൂപിച്ച കുടുക്കകളും കൊണ്ടുവന്നു. എൽ.കെ.ജി മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള കുട്ടികൾ ഇതിൽ പങ്കാളികളായി. ശേഖരിച്ച സാധനങ്ങൾ എം എൽ എ ലിന്റോ ജോസഫിന്റെ നിർദ്ദേശപ്രകാരം വയനാട്ടിലെ ദുരിതബാധിത പ്രദേശത്ത് എത്തിച്ചു. കുട്ടികൾ ചെയ്ത നന്മ നിറഞ്ഞ പ്രവൃത്തി മാതൃകാപരമാണെന്ന് പറഞ്ഞ എം. എൽ. എ. കുട്ടികളെ അഭിനന്ദിച്ചു.
0 Comments