Ticker

6/recent/ticker-posts

കൊടിയത്തൂരിലെ വെള്ളം കയറിയ പ്രദേശങ്ങൾ പഞ്ചായത്തധികൃതർ സന്ദർശിച്ചു:

 കൊടിയത്തൂരിലെ വെള്ളം കയറിയ പ്രദേശങ്ങൾ പഞ്ചായത്തധികൃതർ സന്ദർശിച്ചു:

വാർഡ് മെമ്പറുടെ കിറ്റുകൾ വിതരണം ചെയ്തു



കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ പെട്ട താഴത്ത് മുറി പ്രദേശത്തെ വെള്ളം കയറിയ വീടുകൾ ഗ്രാമ പഞ്ചായത്തധികൃതരുടെ നേതൃത്വത്തിൽ സന്ദർശിച്ചു. പ്രദേശത്ത് 12 ഓളം വീടുകളിലാണ് വെള്ളം കയറിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു, വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ, വാർഡ് മെമ്പർമാരായ യു.പി മമ്മദ്, ആയിഷ ചേലപ്പുറത്ത്, ബ്ലോക്ക് പഞ്ചായത്തംഗം സുഹറ വെള്ളങ്ങോട്ട്, യുഡിഎഫ് നേതാക്കൾ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം.ദുരിത ബാധിതർക്ക് വാർഡ് മെമ്പർ രി ഹ്ല മജീദ് നൽകുന്ന ഭക്ഷണ കിറ്റിൻ്റെ വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നിർവഹിച്ചു

Post a Comment

0 Comments