മാവൂർ : ആർ.എം.പി.ഐ സംസ്ഥാന കമ്മിറ്റി അംഗവും റവല്യൂഷണറി മോട്ടോർ തൊഴിലാളി യൂണിയൻ (ആർ.എം.ടി.യു) സംസ്ഥാന സെക്രട്ടറിയുമായ കെ.കെ. കുഞ്ഞിക്കണാരൻ (78) അന്തരിച്ചു.
സംസ്കാരം ഇന്ന് (31-08-2024-ശനി) ഉച്ചകഴിഞ്ഞ് 02:30-ന് വീട്ടിൽ നടക്കുന്ന ചടങ്ങുകൾക്ക് ശേഷം വൈകിട്ട് 03:30-ന് പുതിയപാലം ശ്മശാനത്തിൽ.
ഭാര്യ: പ്രേമ.
മക്കൾ: പ്രമോദ്, രഞ്ജിത്ത് (മാവൂർ പഞ്ചായത്ത് മുൻ പ്രസിഡണ്ട്) ടി.നിഷാദ് (മാധ്യമം സീനിയർ സബ് എഡിറ്റർ).
മരുമക്കൾ: ഫ്ലോറൻസ്, സിന്ധു (കേരള ബാങ്ക്), രശ്മി (അക്ഷയ ചെറൂപ്പ).
ആർ.എം.പി.ഐ രൂപീകരിച്ചപ്പോൾ പ്രഥമ ജില്ലാ ചെയർമാനും സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും ആർ.എം.ടി.യു പ്രഥമ സംസ്ഥാന പ്രസിഡൻ്റുമായിരുന്നു.
ഒമ്പതു വർഷത്തോളം സി.പി.എം കുന്ദമംഗലം ഏരിയാ സെക്രട്ടറിയായി പ്രവർത്തിച്ച കുഞ്ഞിക്കണാരൻ, കെ.എസ്.എഫിലൂടെയാണ് പൊതുജീവിതം ആരംഭിച്ചത്.
പിന്നീട് കെ.എസ്. വൈ.എഫ് താലൂക്ക് വൈസ് പ്രസിഡന്റ് ആയി.
ഗ്വാളിയോർ റയോൺസ് ജീവനക്കാരനായതോടെ പ്രവർത്തന മേഖല മാവൂർ ആയി.
കെ.എസ്.കെ.ടി.യു ഏരിയാ പ്രസിഡൻ്റ്, സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം, സി.പി.എം മാവൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി, ഏരിയാ കമ്മിറ്റി അംഗം തുടങ്ങിയ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചു.
മാവൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ്, പരസ്പര സഹായി സഹകരണ പ്രിൻറിങ് പ്രസ് പ്രസിഡൻ്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.
1998ലാണ് സി.പി.എം കുന്ദമംഗലം ഏരിയാ സെക്രട്ടറിയായത്.
2008 ൽ സി.പി.എം വിട്ട് സി.പി.എം മാവൂർ എന്ന പേരിൽ പാർട്ടി രൂപീകരിക്കുന്നതിന് നേതൃത്വം വഹിച്ചു.
പിന്നീട് ടി.പി. ചന്ദ്രശേഖരനൊപ്പം ആർ.എം.പിയുമായി ചേർന്ന് പ്രവർത്തിച്ചു.
0 Comments