*
https://youtu.be/mnDNRF8ohdc?si=7opBU51uSDDI_56S
ഒളവണ്ണയിൽ വീടിൻ്റെ താഴത്തെ നില ഭൂമിക്കടിയിലേക്ക് താഴ്ന്നു. ചെറാട്ട് പറമ്പ് സക്കീറിന്റെ ഇരുനില വീടിന്റെ ഒന്നാം നിലയാണ് ഭൂമിക്കടിയിലേക്ക് താഴ്ന്നത്.
വലിയ ശബ്ദത്തോടെ വീടിൻ്റെ താഴത്തെ നില പൂർണമായും ഭൂമിക്കടിയിലേക്ക് താഴുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാർ പുറത്തേക്ക് ഓടി മാറിയതിനാൽ വലിയ അപകടം ഒഴിവായി.
വീട് നിൽക്കുന്ന പ്രദേശം നേരത്തെ ചതുപ്പ് നിലമായിരുന്നുവെന്നാണ് വിവരം. ഇവിടെ മണ്ണിട്ടുയർത്തിയാണ് വീട് നിർമ്മിച്ചിരുന്നത്. ദിവസങ്ങൾക്കുമുമ്പ് കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും ഈ വീട്ടിൽ വെള്ളം കയറിയിരുന്നു.
0 Comments