കോഴിക്കോട് :പാരീസിൽ നടക്കുന്ന പാരാലിംപിക്സ് ഗെയിംസിനുള്ള രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയുടെ (I O C ) മെഡിക്കൽ സംഘത്തിൽ അഗസ്ത്യൻ മുഴി സെന്റ് ജോസഫ് ഹോസ്പിറ്റലിലെ ഓർത്തോപീഡിക് സർജനായ ഡോക്ടർ സജിത്ത് കുര്യൻ പാരിസിലെത്തി ടീമിനോട് ചേർന്നു. വിരമിച്ച പ്രധാനാധ്യാപകനും മലബാർ മലബാർ സ്പോർട്സ് അക്കാദമി കൺവീനറുമായ കോഴിക്കോട് പുല്ലൂരാംപാറ തുണ്ടത്തിൽ ടി.ടി. കുര്യന്റെ (ബാബു സാർ) മകനായ ഡോക്ടർ സജിത്ത്, മലബാർ സ്പോർട്സ് അക്കാദമിയുടെ മെഡിക്കൽ കൺസൾട്ടന്റുമാണ്.
ഭാര്യ ഡോക്ടർ ശ്രുതി ജേക്കബ് കോഴിക്കോട് കോപ്പറേറ്റീവ് ഹോസ്പിറ്റലിൽ റേഡിയോളജിസ്റ്റ് ആണ്. മക്കൾ 1.ജോഹാൻ കുര്യൻ സജിത്ത് 2.ആദം ജേക്കബ് സജിത്ത്
സജിത് ഓർതോപീഡിഷനാണ്, കൂടാതെ സ്പോർട്സ് മെഡിസിനിൽ പ്രത്യേക പരിശീലനവും നേടിയിട്ടുണ്ട്.
0 Comments