കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് മാട്ടുമുറി ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച യുപി മമ്മദ് ഗ്രാമപഞ്ചായത്തംഗമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വ്യാഴാഴ്ച രാവിലെ 11 മണിയോടെ
ഗ്രാമ പഞ്ചായത്തോഫീസ് പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു സത്യവാചകം ചൊല്ലിക്കൊടുത്തു. വരണാധികാരി താമരശ്ശേരി താലൂക്ക് എംപ്ലോയ്മെൻ്റ് ഓഫീസർ വഹീദ നടപടികൾ നിയന്ത്രിച്ചു.
തുടർന്ന് നടന്ന അനുമോദന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. ഡി സി സി സെക്രട്ടറി സി.ജെ ആൻ്റണി, മുസ്ലിം ലീഗ് സംസ്ഥാന കൗൺസിലർ യു. അബ്ദുല്ല ഫാറൂഖി, വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡൻ്റ് ഷംസുദ്ധീൻ ചെറുവാടി, എം.സിറാജുദ്ധീൻ, എൻ.കെ അഷ്റഫ്, സുജ ടോം, കെ.പി അബ്ദു റഹിമാൻ, കെ ടി ഹമീദ്, വി.ഷംലൂലത്ത്, കെ.ടി മൻസൂർ, രാജൻ മാവായി, പഞ്ചായത്ത് സെക്രട്ടറി ടി. ആബിദ, തുടങ്ങിയവർ സംസാരിച്ചു.
0 Comments