*
നിയമ ലംഘനമാണെങ്കിലും നഷ്ടപരിഹാരം ലഭിക്കുന്നതില്‍ നിന്ന് ഒരാളെ അയോഗ്യനാക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. കോടതിയിൽ ഫയൽ ചെയ്ത ഹർജി പരിഗണിക്കവെ ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. 2016 മാർച്ച് അഞ്ചിന് ഒരാൾ അപകടത്തില്‍പെട്ടിരുന്നു. ഇദ്ദേഹം സഞ്ചരിച്ച ബൈക്കിന് പിന്നില്‍ കാറിടിക്കുകയായിരുന്നു. തലയിലടക്കം പരിക്കേറ്റിരുന്നു. ചികിത്സയ്ക്കും മറ്റുമായി 10 ലക്ഷം ചെലവായെന്ന് ചൂണ്ടിക്കാട്ടി നഷ്ടപരിഹാരത്തിനായി മോട്ടോർ ആക്‌സിഡന്‍റ് ക്ലെയിംസ് ട്രൈബ്യൂണലിനെ സമീപിച്ചു. അപകടസമയത്ത് അയാൾ ഹെല്‍മറ്റ് ധരിച്ചിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി 5.61 ലക്ഷം രൂപ മാത്രമാണ് 2020 സെപ്റ്റംബർ 24-ന് നഷ്ടപരിഹാരം വിധിച്ചത്. ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് ഹൈകോടതിയിൽ ഹർജി ഫയൽ ചെയ്തത്.
0 Comments