Ticker

6/recent/ticker-posts

*സിസ്റ്റർ റോസ്മേരി അന്തരിച്ചു.*




തിരുവമ്പാടി: (സി എം സി സന്യാസിനി സമൂഹം താമരശ്ശേരി സെന്റ് മേരീസ് പ്രോവിൻസ് അംഗം സിസ്റ്റർ റോസ്മേരി (79) അന്തരിച്ചു.




തലശ്ശേരി പ്രോവിൻസിലെ എൻ. ആർ പുര, ചെറുപാറ, നിർമ്മലഗിരി കോൺവെൻ്റ്കളിലും താമരശ്ശേരി പ്രൊവിൻസിലെ തിരുവമ്പാടി, തേഞ്ഞിപ്പലം, പുഷ്പഗിരി, മുക്കം, പുത്തനങ്ങാടി, മുതുകാട്, കരുവാരകുണ്ട് തൊണ്ടിമ്മൽ, മേരിക്കുന്ന്  കോൺവെൻ്റ്കളിലും ശുശ്രൂഷ ചെയ്ത് ശേഷം താമരശ്ശേരി ചാവറ ഹോസ്പിറ്റൽ കോൺവെൻ്റിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.


അവിഭക്ത  തലശ്ശേരി പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ കൗൺസിലറായും,  നോവിസ് മിസ്ട്രസായും  ചെറുപാറ, നിർമ്മലഗിരി, തേഞ്ഞിപ്പലം, പുഷ്പഗിരി പുത്തനങ്ങാടി എന്നീ ഭവനങ്ങളിൽ ലോക്കൽ സുപ്പീരിയറായും ശുശ്രൂഷ ചെയ്തിട്ടുണ്ട്.  


 സംസ്കാരം നാളെ 7/ 8/ 2024 ന് രാവിലെ 9. 30 ന് തിരുവമ്പാടി പ്രൊവിൻഷ്യൽ ഹൗസ് ചാപ്പലിൽ നടക്കുന്ന പ്രാർത്ഥനയ്ക്ക് ശേഷം തിരുവമ്പാടി ഫൊറോന പള്ളി സെമിത്തേരിയിൽ. 


പരേത തിരുവമ്പാടി കല്ലുകുളങ്ങര ദേവസ്യ- മറിയം ദമ്പതികളുടെ മകളാണ്. 


സഹോദരങ്ങൾ: പരേതരായ കുഞ്ഞേലി,  ദേവസ്യ , ഫാദർ ജോൺ ഡമിഷ്യൻ(OFM Cap) മറിയാമ്മ, സിസ്റ്റർ മേരി എയ്ഡ സി. എസ്.എസ്.ടി, അന്നമ്മ വർക്കി മണിമലതറപ്പേൽ (പുന്നക്കൽ), അബ്രഹാം സെബാസ്റ്റ്യൻ (വലിയ കൊല്ലി), ഫിലോമിന രാജു കീഴത്ത് (വേനപ്പാറ).

Post a Comment

0 Comments