Ticker

6/recent/ticker-posts

ഓണ സമൃദ്ധി 2024 - കർഷക ചന്ത

 **



കൊടിയത്തൂർ കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ കർഷക ചന്ത നാളെ 11/09/2024 മുതൽ 14/09/2024 വരെ നടത്തുന്നതാണ്. പന്നിക്കോട് വെച്ച് നടത്തുന്ന കർഷക ചന്ത, നാളെ രാവിലെ 10 മണിക്ക് കൊടിയത്തൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീ ഫസൽ റഹ്മാൻ ന്റെ അധ്യക്ഷതയിൽ പ്രസിഡന്റ്‌ ശ്രീമതി ദിവ്യ ഷിബു ഉത്ഘാടനം ചെയ്യുന്നതാണ്. വിപണി വിലയിൽ നിന്നും 10% അധികം വിലകൊടുത്ത് കർഷകരിൽ നിന്നും പച്ചക്കറികൾ സംഭരിക്കുകയും ഉപഭോക്താക്കൾക്ക് വിപണി വിലയിൽ നിന്നും 30% വില കുറച്ച് വിൽക്കുകയും ചെയ്യുന്നതാണ്. കൊടിയത്തൂർ പഞ്ചായത്തിലെയും സമീപ പഞ്ചായത്തുകളിലെയും കർഷകരിൽ നിന്ന് സംഭരിച്ച ഉത്പന്നങ്ങളും horticorp കർഷകരിൽ നിന്നും സംഭരിച്ച പച്ചക്കറികളും ചന്തയിൽ വില്പനക്കുണ്ടാകും. ഈ വർഷത്തെ ഓണചന്ത ഒരു വിജയമായി തീർക്കുവാൻ ഏവരെയും ക്ഷണിച്ചു കൊള്ളുന്നു

Post a Comment

0 Comments