2024 ജൂലൈ ഒന്നു മുതല്‍ 2027 മാര്‍ച്ച് 31 വരെ കാലയളവിലേക്ക് വൈദ്യുതി നിരക്ക് പരിഷ്‌ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്ഇബി സമര്‍പ്പിച്ച ശുപാര്‍ശകളിന്‍മേല്‍ കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാന്‍ ടി കെ ജോസിന്റെ നേതൃത്വത്തില്‍ നടത്തുന്ന പൊതു തെളിവെടുപ്പ് നാളെ (സെപ്റ്റംബര്‍ മൂന്ന്). രാവിലെ 11 മണിക്ക് കോഴിക്കോട് നളന്ദ ടൂറിസ്റ്റ് ഹോമില്‍ നടക്കുന്ന ഹിയറിംഗില്‍ പൊതുജനങ്ങള്‍ക്കും വിഷയത്തില്‍ താല്‍പര്യമുള്ള കക്ഷികള്‍ക്കും നേരിട്ടെത്തി അഭിപ്രായം പങ്കുവയ്ക്കാം.
വൈദ്യുതി നിരക്ക് പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് കെഎസ്ഇബി സമര്‍പ്പിക്കുന്ന ശുപാര്‍ശകളിന്‍മേല്‍ വ്യവസായ, വ്യാപാര മേഖലയില്‍ നിന്നുള്ളവര്‍, ഉപഭോക്തൃ സംഘടനകള്‍ ഉള്‍പ്പെടെ പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം ആരാഞ്ഞ ശേഷമാണ് എല്ലായ്‌പ്പോഴും കമ്മീഷന്‍ തീരുമാനം കൈക്കൊള്ളാറുള്ളതെന്ന് കമ്മീഷന്‍ അറിയിച്ചു. കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള ഈ നടപടിക്രമത്തിന്റെ ഭാഗമായാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കമ്മീഷന്‍ ഹിയറിംഗുകള്‍ നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലും മറ്റും പ്രചരിക്കുന്ന തെറ്റായ വാര്‍ത്തകളില്‍ വഞ്ചിതരാവരുതെന്നും കമ്മീഷന്‍ അറിയിച്ചു.
0 Comments