മാലിന്യ മുക്ത നവകേരളം പദ്ധതി; കൊടിയത്തൂരിൽ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം
മുക്കം: മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക്കൊടിയത്തൂർ
ഗ്രാമപഞ്ചായത്തിൽ തുടക്കമായി. ഇതിൻ്റെ ഭാഗമായി വിവിധ മേഖലകളിലുള്ളവർക്കായി ശിൽപശാല സംഘടിപ്പിച്ചു. ജനപ്രതിനിധികൾ, പി.ടി.എ പ്രസിഡൻ്റുമാർ, പ്രധാനാധ്യാപകർ, വ്യാപാരി സംഘടന നേതാക്കൾ, ഹരിത കർമ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ആശാവർക്കർമാർ നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ ശിൽപശാലയിൽ പങ്കെടുത്തു.പന്നിക്കോട് എയുപി സ്കൂളിൽ നടന്ന ശിൽപശാല ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ മറിയം കുട്ടി ഹസ്സൻ, ബാബു പൊലുകുന്ന്, ആയിഷ ചേലപ്പുറത്ത്, പഞ്ചായത്തംഗങ്ങളായ വി.ഷംലൂലത്ത്,UP മമ്മദ് ,ഫാത്തിമ നാസർ, ടി.കെ അബൂബക്കർ, കെ.ജി സീനത്ത്, കരീം പഴങ്കൽ, പഞ്ചായത്ത് സെക്രട്ടറി ടി. ആബിദ, അസിസ്റ്റന്റ് സെക്രട്ടറി അബ്ദുൽ ഗഫൂർ തുടങ്ങിയവർ സംസാരിച്ചു. ഇൻ്റേണൽ വിജിലൻസ് ഓഫീസർ ഷാഹുൽ ഹമീദ്, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സി.റിനിൽ തുടങ്ങിയവർ ക്ലാസ് നയിച്ചു.
2023മാർച്ച് 15 മുതൽ നടന്നുവന്ന നിരവധി പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് പഞ്ചായത്തിനെ മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചിരുന്നത്.നിലവിൽ സ്വന്തമായി എം.സി.എഫ്, ഹരിതകർമസേനക്ക് വാഹനം എന്നതിന് പുറമെ മാലിന്യ നിർമ്മാർജന പ്രവർത്തനങ്ങളിൽ ജില്ലയിൽ ആദ്യ പത്തിലെത്താനും കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന് സാധിച്ചിട്ടുണ്ട് '
0 Comments