കൂടരഞ്ഞി ആശുപത്രി പഠിക്കൽ കുത്തിയിരുപ്പ് സമരത്തിന് ഒരുങ്ങുന്നു നാട്ടുകാർ
കൂടരഞ്ഞി : നൂറുകണക്കിന് മലയോര, കുടിയേറ്റ നിവാസികൾ നിത്യേന ആശ്രയിക്കുന്ന കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്ത്
കുടുംബാരോഗ്യകേന്ദ്രം നാഥനില്ലാക്കളരി. സ്ഥിരം ഡോക്ടർമാരുടെ സേവനമില്ലാതായത് രോഗികളെ വലയ്ക്കുന്നു. മെഡിക്കൽ ഓഫീസർ ഉൾപ്പെടെ ഡോക്ടർമാർ ദീർഘകാല അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഉച്ചയ്ക്കുശേഷം ഒ.പി. പ്രവർത്തിക്കുന്നില്ല.
താത്കാലികമായി നിയമിച്ച ഏക ഡോക്ടറെയുമായാണ് മാസത്തിലേറെയായി ഈ സർക്കാർ ആതുരാലയത്തിന്റെ പ്രവർത്തനം. മെഡിക്കൽ ഓഫീസർ അവധിയെടുക്കുന്ന ദിവസങ്ങളിൽ ആശുപത്രിതന്നെ അടച്ചിടേണ്ട
അവസ്ഥയാണ്. നഴ്സിങ് അസിസ്റ്റന്റിന്റെ തസ്തികയും ഒഴിഞ്ഞു കിടക്കുകയാണ്. ഞായറാഴ്ചകളിൽ ആശുപത്രി അടച്ചിടേണ്ടി വരുന്നു.
മെഡിക്കൽ ഓഫീസറെ മാറ്റി പുതിയ ഡോക്ടറെ നിയമിക്കണ മെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തിയിട്ട് മാസങ്ങളായിട്ടും നടപടി വൈകുകയാണ്. ഇദ്ദേഹം ചുമതലയിൽ ഉള്ളപ്പോഴും വല്ലപ്പോഴും മാത്രമായിരുന്നു
ആശുപത്രിയിൽ എത്താറെന്നും ആരോപണ മുണ്ട്.
മുക്കം കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ
ഡോക്ടർക്കാണ് താത്കാലിക ചുമതല നൽകിയിരിക്കുന്നത്. ആറു മാസം മുമ്പും ഡോക്ടർമാർ കൂട്ടമായി അവധിയെടുത്ത തിനെ തുടർന്ന് കുടുംബാരോഗ്യ കേന്ദ്രം അടച്ചിടേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്. മലയോരത്ത് മഴ തുടരുന്നതിനാൽ പനി ഉൾപ്പെടെയുള്ള അസുഖബാധിതരുടെ എണ്ണം കൂടുതലാണ്.
കൈ കുഞ്ഞുങ്ങളുമായി അമ്മമാരും മുതിർന്നവരും ഉൾപ്പെടെ ആശുപത്രിയിലെത്തി ഡോക്ടറില്ലെന്നറിഞ്ഞ് തിരിച്ചു പോകുന്ന കാഴ്ച പതിവാണ്. അത്യാവശ്യക്കാർക്ക് വൻതുക മുടക്കി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിവന്നു.
മലയോര മേഖലയിലെ ആയിരക്കണക്കിന്
വരുന്ന ആദിവാസി പിന്നാക്ക വിഭാഗങ്ങൾ ഉൾപ്പെടെ സാധാരണക്കാരുടെ ഏക ആതുരാലയത്തിനാണ് നാഥനില്ലാത്ത അവസ്ഥയുണ്ടായിരിക്കുന്നത്.
*_മെഡിക്കൽഓഫീസർക്കെതിരേ വകുപ്പുതല നടപടിക്ക് നീക്കം._*
മെഡിക്കൽ ഓഫീസർ ഡോ. നസറുൽ ഇസ്ലാമിനെതിരേ വകുപ്പുതല നടപടിക്ക് നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഒ.പി.യിൽ ഇരിക്കാതിരിക്കുകയും വല്ലപ്പോഴും മാത്രം ആശുപത്രിയിലെത്തുകയും ചെയ്യുന്ന മെഡിക്കൽ ഓഫീസർക്കെതിരേ നടപടി യാവശ്യപ്പെട്ട് നേരത്തേ വകുപ്പുമന്ത്രിക്ക് നൽ
കിയപരാതിയെത്തുടർന്നാണിത്. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പ്രതികരണത്തിനായി മെഡിക്കൽ ഓഫീസറെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ല.
*_ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശന്റെ വാക്കുകൾ..._*
അവധിയിൽ പ്രവേശിക്കുന്ന കാര്യം പഞ്ചായത്തിനെ അറിയിച്ചില്ല. മെഡിക്കൽ ബോർഡ് മുൻപാകെ ഹാജരാകാൻ മെഡിക്കൽ ഓഫീസർക്ക് നോട്ടീസ് ലഭിച്ചെങ്കിലും ദീർഘാവധിയിൽ പ്രവേശിക്കുക യാണുണ്ടായത്. അവധിയിൽ പ്രവേശിക്കുന്ന കാര്യംപോലും ഗ്രാമപ്പഞ്ചായത്തിനെ അറിയിക്കാത്ത സാഹചര്യത്തിൽ കൂടിയാണ് മന്ത്രിക്ക് പരാതി നൽകിയത്. ആദർശ് ജോസഫ് കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്..
0 Comments