Ticker

6/recent/ticker-posts

വാർഡിലെ മുഴുവൻ കുടുംബങ്ങൾക്കും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ഓണക്കിറ്റ്

 


തോട്ടുമുക്കം: 

ഓണസദ്യ സമൃദ്ധമാക്കുന്നതിനായി തന്റെ വാർഡിലെ മുഴുവൻ കുടുംബങ്ങൾക്കും പായസം മിക്‌സും, പാലും അടങ്ങുന്ന കിറ്റുകൾ വിതരണം നടത്തി മലയോര മേഖലയിലെ ഒരു പഞ്ചായത്ത് പ്രസിഡന്റ്. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബുവാണ് തന്റെ വാർഡിലെ മുഴുവൻ കുടുംബങ്ങളിലും ഓണ സമ്മാനമായി പായസ കിറ്റുകൾ എത്തിക്കുന്നത്. മൂന്നര വർഷം മുമ്പ് വോട്ടഭ്യർത്ഥിക്കാനായി എത്തിയപ്പോൾ വാർഡിലെ ജനങ്ങൾ ദിവ്യ ഷിബുവിനെ ഇരു കയ്യും നീട്ടി സ്വീകരിച്ചിരുന്നു. അന്ന് മുതൽ എല്ലാ ഓണത്തിനും ദിവ്യ ഷിബു കിറ്റുമായി ഓരോ വീടുകളിലുമെത്തുന്നുണ്ട്.


പ്രസിഡന്റാവുന്നതിനും മുൻപ് വാർഡ് മെമ്പറായിരുന്നപ്പോഴും കഴിഞ്ഞ 2ഓണത്തിനും ഇവർ ഇതുപോലെ ഓരോ വീട്ടിലുമെത്തിയിരുന്നു . അന്ന് ഓണ സമ്മാനമായി നൽകിയത് പച്ചക്കറി കിറ്റുകളായിരുന്നു. ഇപ്പോൾ പ്രസിഡന്റായതോടെ പച്ചക്കറിക്കുപകരം പായസ കിറ്റാണ് ഈ വർഷവും കഴിഞ്ഞ വർഷവും നൽകിയത്. തോട്ടുമുക്കം ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ സഹകരണത്തോടെയാണ് എല്ലാ വീടുകളിലും പായസം മിക്‌സും, പാലും അടങ്ങുന്ന കിറ്റ് എത്തിച്ചത്.

മാടാമ്പിയിൽ  നടന്ന കിറ്റ് വിതരണം ദിവ്യ ഷിബു  ഉദ്ഘാടനം 

ചെയ്തു.

ഷാഫി വേലിപ്പുറവൻ, അബ്ദുൽ ഗഫൂർ തിരുനിരത്ത്, ജിജി തൈപ്പറമ്പിൽ മൂസ കൊയിലാണ്ടിത്തൊടി, രാജു ഇളംതുരുത്തിയിൽ, അബൂട്ടി വളപ്പിൽ പോൾ ആൻ്റണി, ആൻ്റണി വട്ടോടിയിൽ, ഷിജിമോൻ, ധന്യ ബാബുരാജ്, ജോജി നാരികുഴി തുടങ്ങിയവർ സംബന്ധിച്ച '

തോട്ടുമുക്കം പള്ളിത്താഴെ പ്രദേശം ഉൾപ്പെടുന്ന കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ സ്ഥിരതാമസക്കാരായ 450 ഓളം വീടുകളിലും വാടകക്ക് താമസിക്കുന്ന 30 ഓളം കുടുംബങ്ങളുമുൾപ്പെടെ 480 ഓളം വീടുകളിലാണ് ഇത്തവണ പ്രസിഡന്റ് ദിവ്യ ഷിബുവിന്റെ ഈ ഓണ സമ്മാനം എത്തിയത്







ചിത്രം: വാർഡിലെ വീട്ടുകാർക്കുള്ള ഓണക്കിറ്റ് വിതരണം ദിവ്യ ഷിബു നിർവഹിക്കുന്നു.

Post a Comment

0 Comments