മുക്കം: തരിശായി കിടക്കുന്ന നെൽപ്പാടങ്ങൾ കൃഷിയോഗ്യമാക്കുക, കൂടുതൽ സ്ഥലങ്ങളിൽ നെൽകൃഷി വ്യാപിപ്പിക്കുക, നെൽകർഷകർക്ക് കൃഷി ചെയ്യാൻ പ്രാേത്സാഹനം നൽകുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ കർഷകർക്കാശ്വാസമായി നെൽ വിത്തുകൾ വിതരണം ചെയ്തു. 35 ഹെക്ടറിൽ നെൽകൃഷിയിറക്കാനാവശ്യമായ വിത്തുകളാണ് വിതരണം ചെയ്തത്. ഇതോടൊപ്പം കൂലിച്ചിലവ് ഇനത്തിൽ സബ്സിഡിയും ലഭിക്കും.
2024- 2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നര ലക്ഷം രൂപയാണ് പദ്ധതിക്കായി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് നീക്കി വെച്ചത്. കൃഷിഭവനിൽ നടന്ന ചടങ്ങിൽ
നെൽവിത്ത് വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ ആയിഷ ചേലപ്പുറത്ത്, മറിയം കുട്ടി ഹസ്സൻ, പഞ്ചായത്തംഗങ്ങളായ ടി.കെ അബൂബക്കർ, കെ.ജി സീനത്ത്, കൃഷി ഓഫീസർ പി. രാജശ്രീ തുടങ്ങിയവർ സംസാരിച്ചു
ഫോട്ടോ: നെൽ കർഷകർക്കുള്ള വിത്ത് വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു നിർവഹിക്കുന്നു
0 Comments