Ticker

6/recent/ticker-posts

വട്ടക്കുണ്ട് പാലം പുനർ നിർമ്മിക്കണം

സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പ് 1934ല്‍ നിര്‍മിക്കപ്പെട്ടതാണ് വട്ടക്കുണ്ട് പാലം. മൈസൂര്‍-കോഴിക്കോട് സഞ്ചാര പാത സുഗമമാക്കുന്നതിനാണ് ബ്രിട്ടീഷുകാര്‍ ചുരം എട്ടാം വളവിനും ഒമ്പതാം വളവിനും ഇടയിലും ഈങ്ങാപ്പുഴയിലും വട്ടക്കുണ്ടിലും പാലം നിര്‍മ്മിച്ചത്.
കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാത 766ന്റെ ഭാഗമാണ് ഈ ഇടുങ്ങിയ പാലം.
കാലാനുസൃതമായി റോഡ് പലതവണ വീതി കൂട്ടിയെ
ങ്കിലും പാലത്തിന് വീതി കൂടിയില്ല. പുതുക്കി പണിതില്ല. അതുകൊണ്ട് തന്നെ നിരവധി അപകടങ്ങള്‍ക്കു പാലം മൂകസാക്ഷിയായി.
പാലം വീതി കൂട്ടാനുള്ള മുറവിളികള്‍ക്കും പതിറ്റാണ്ടിന്റെ പഴക്കമുണ്ട്.

Post a Comment

0 Comments