കൂടരഞ്ഞി: ബൈക്കില്‍ യാത്ര ചെയ്യവേ കാറിടിച്ച് സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. കൂടരഞ്ഞി സ്വദേശി കോലോത്തും കടവ് കരിക്കുംപറമ്പില്‍ ഷെരീഫ് (55) ആണ് മരിച്ചത്. മുക്കം-കൂടരഞ്ഞി റോഡില്‍ പട്ടോത്ത് വെച്ച് ഇന്നലെ ഉച്ചയോടെയാണ് അപകടമുണ്ടായത്. ഇതുവഴിയെത്തിയ ഇലക്ട്രിക് കാര്‍, ഷെരീഫ് സഞ്ചരിച്ച ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഷെരീഫ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരിക്കെ ഇന്ന് മരിക്കുകയായിരുന്നു. കൂടരഞ്ഞി ടൗണിലെ ഗുഡ്‌സ് ഓട്ടോ ഡ്രൈവറായിരുന്നു ഷെരീഫ്.
കുടരഞ്ഞി: കോലോത്തുംകടവ് കരിക്കം പറമ്പിൽ ഷെരീഫ് (56). നിര്യാതനായി
മയ്യിത്ത് നിസ്കാരം - ഇന്ന് (15-09-2024-ഞായറാഴ്ച) രാത്രി 09:00 - മണിക്ക് കൂടരഞ്ഞി ഹനഫി ജുമാ മസ്ജിദിൽ.
പരേതരായ കരിക്കംപറമ്പിൽ ഹമീദിൻ്റെയും, സൈനബയുടെയും മകനാണ്.
ഭാര്യ - റഫീന തിരുവമ്പാടി ചോലയിൽ കുടുംബാംഗം.
മക്കൾ - ജസൽ (ഖത്തർ), ജിസ്ന, ഫാത്തിമ സന,
മരുമക്കൾ - ജംഷീർ തെക്കെ മണ്ണിൽ (ചെമ്പുകടവ്), ആദില ശെറിൻ പറക്കോട്ടു കുലത്ത് (തിരുവമ്പാടി).
സഹോദരങ്ങൾ - ലൈല (കൂടരഞ്ഞി), ഷക്കീല (പുൽപ്പള്ളി- ഇരുളം), മസീന (മാവൂർ), ഷജ്ല (കൂമ്പാറ),
സഹോദരികളുടെ ഭർത്താക്കന്മാർ -
ഇസ്മായിൽ (പാലയാം പറമ്പിൽ- കുടരഞ്ഞി), അലി കുഞ്ഞ് പുത്തൻവീട്ടിൽ (പുൽപ്പള്ളി-ഇരുളം), ബഷീർ പനങ്ങോട് (മാവൂർ), ഇബ്രാഹീം കോട്ടയിൽ (കൂമ്പാറ).
0 Comments