താമരശ്ശേരി: താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ ദോസ്ത്‌ത് പിക്കപ്പ് വാഹനത്തിന് തീപിടിച്ചു. കോഴിക്കോട് നിന്നും ബത്തേരി ഭാഗത്തേക്ക് പ്ലൈവുഡുമായി പോവുകയായിരുന്ന പിക്കപ്പ് ആണ് അഗ്നിക്കിരയായത്. മുക്കത്ത് നിന്നും അഗ്നിശമന യൂണിറ്റും ട്രാഫിക് പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.ചുരത്തിൽ ഗതാഗതം തടസ്സം നേരിടുന്നുണ്ട്.
0 Comments