Ticker

6/recent/ticker-posts

ആടുകളെ കണ്ട് അത്ഭുതം പൂണ്ട് വയനാട്ടിൽ നിന്നും വന്ന കര്‍ഷകർ

 **




തിരുവമ്പാടി ഫാം ടൂറിസ സർക്യൂട്ടിലെ ഫാമുകൾ സന്ദർശിക്കുവാനും കർഷകരിൽ നിന്ന് പരിശീലനം നേടുവാനുമായി വയനാട് പനമരം ബ്ലോക്ക് ആത്മയുടെ ആഭിമുഖ്യത്തിൽ കർഷകരുടെ സംഘം വീണ്ടുമെത്തി.


പുരയിടത്തിൽ ജോസേട്ടൻ (ജേക്കബ്  തോമസ്) സംരക്ഷിക്കുന്ന നൂറ് കിലോയിലധികം തൂക്കം വരുന്ന ആടുകളും തികച്ചും ശാസ്ത്രീയമായ രീതിയിൽ നിർമ്മിച്ചിരിക്കുന്ന കൂടുകളും സന്ദർശകർക്ക് ഏറെ കൗതുകവും താത്പര്യവും ജനിപ്പിച്ചു. ഇന്ത്യയിലെ വിവിധയിനം ആടുകളെക്കുറിച്ചും ശാസ്ത്രീയമായ ആടുവളർത്തലിനെക്കുറിച്ചും ആടുകൾക്കുണ്ടാവുന്ന വിവിധ രോഗങ്ങൾ, അവയ്ക്കുള്ള ചികിത്സകൾ, പ്രതിരോധ മാർഗ്ഗങ്ങൾ എന്നിവയെക്കുറിച്ചും വിശദമായ പരിശീലനം  കർഷകരുടെ സംഘത്തിനായി തന്റെ മുപ്പതിലധികം വർഷത്തെ പരിചയസമ്പത്തിൽ നിന്നും ശ്രീ ജോസ് പുരയിടത്തിൽ പകർന്ന് നൽകി.  


തുടർന്ന് നാളികേര കൃഷി, സമ്മിശ്ര കൃഷി, വിവിധ ഔഷധ സസ്യങ്ങൾ എന്നിവയെക്കുറിച്ച് കർഷകോത്തമ ഡൊമിനിക് മണ്ണുക്കുശുമ്പിലും കട്ഫ്ലവർ കൃഷി, ബഡ്ഡിംഗ് എന്നിവയെക്കുറിച്ച് ദേവസ്യ മുളക്കലും ക്ലാസ്സുകൾ നൽകി. 


കൃഷി വകുപ്പ് ഉദ്യോഗസ്ഥരായ സ്മിത എൻ.എസ്., ചന്ദ്ര, ധന്യ, രേഖ മോഹൻ എന്നിവരുടെ നേതൃത്വത്തിലെത്തിലെത്തിയ സംഘത്തെ തിരുവമ്പാടിയിലെ ഫാം ടൂറിസ സൊസൈറ്റിയായ ഇരവഞ്ഞിവാലി ടൂറിസം ഫാർമർ ഇന്ററസ്റ്റ് ഗ്രൂപ്പിന് വേണ്ടി പ്രസിഡണ്ട് അജു എമ്മാനുവൽ സ്വീകരിക്കുകയും വിവിധ ഫാമുകൾ പരിചയപ്പെടുത്തുകയും ചെയ്തു













.

Post a Comment

0 Comments