പൊതു വിദ്യാലയത്തിന് ഗ്രാമപഞ്ചായത്തിൻ്റെ ഓഡിറ്റോറിയം;
മുക്കം: പൊതു വിദ്യാലയത്തിന് ഓഡിറ്റോറിയം അനുവദിച്ച് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്.
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 12 ലക്ഷം രൂപ ചെലവിൽ കൊടിയത്തൂർ ഗവ യുപി സ്കൂളിലാണ് ഓഡിറ്റാേറിയം നിർമ്മിക്കുന്നത്.
ഓഡിറ്റോറിയത്തിന്റെ നിർമ്മാണ പ്രവർത്തികൾക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ദിവ്യ ഷിബു ശിലാസ്ഥാപനം നടത്തി. വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ആയിഷ ചേലപ്പുറത്ത്, മറിയംകുട്ടി ഹസ്സൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം കെ നദീറ,ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ടി കെ അബൂബക്കർ, വി ഷംലുലത്ത് ,കെ ജി സീനത്ത്, ഹെഡ് മാസ്റ്റർ ഇ. കെ അബ്ദുൽ സലാം,പിടിഎ പ്രസിഡണ്ട് റഷീദ് കുയ്യിൽ, എസ് എം സി ചെയർമാൻ നൗഫൽ പുതുക്കുടി, പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡണ്ട് ടി ടി അബ്ദുറഹിമാൻ, എം കെ ഇമ്പിച്ചി കോയ ,കെഎംസി വഹാബ് ,കരീം കൊടിയത്തൂർ, കെ എം സി വഹാബ്, കെ ടീ ഹമീദ്, ഈ കെ മായിൻ, റഫീഖ് കുറ്റിയോട്ട്, പി വി അബ്ദു റഹ്മാൻ,റഷീദ് വളപ്പിൽ, ഫൈസൽ പാറക്കൽ എംകെ ഷക്കീല തുടങ്ങിയവർ സംസാരിച്ചു.
0 Comments