Ticker

6/recent/ticker-posts

കുടുംബശ്രീ ഹരിതകർമ സേനാംഗങ്ങൾക്ക് ഉത്സവബത്ത പ്രഖ്യാപിച്ചു

**



തിരുവനന്തപുരം: കുടുംബശ്രീയുടെ കീഴിലുള്ള 34,627 ഹരിതകർമ സേനാംഗങ്ങൾക്കും ഓണത്തിന് ഉത്സവ ബത്തയായി 1,000 രൂപ പ്രഖ്യാപിച്ച് സർക്കാർ. തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്നും ആയിരം രൂപ വീതം അനുവദിക്കുന്നതിന് കോർപറേഷനുകൾ, മുനിസിപ്പാലിറ്റികൾ, ഗ്രാമപഞ്ചായത്തുകൾ എന്നിവയ്ക്ക് അനുമതി നൽകി സർക്കാർ ഉത്തരവായി.


കഴിഞ്ഞ വർഷവും ഹരിതകർമ സേനാംഗങ്ങൾക്ക് ഉത്സവബത്ത അനുവദിച്ചിരുന്നു. സമാനരീതിയിൽ ഈ വർഷവും ഉത്സവബത്ത അനുവദിക്കണമെന്ന് അഭ്യർഥിച്ചു കൊണ്ട് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറകർ സർക്കാരിന് കത്തു നൽകിയത് പരിഗണിച്ചാണ് നടപടി 


സർവീസ് പെൻഷൻകാർക്ക് പ്രത്യേക ഉത്സവബത്തയായി 1,000 രൂപ അനുവദിച്ചു. കരാർ, സ്ക‌ീം തൊഴിലാളികൾക്കും കഴിഞ്ഞ വർഷത്തെ ഉത്സവബത്ത ലഭിക്കും. എല്ലാ ജീവനക്കാർക്കും 20,000 രൂപ അഡ്വാൻസ് എടുക്കാം. ഇത് തവണ കളായി തിരിച്ചെടുക്കും.


ഓണം പ്രമാണിച്ച് സംസ്ഥാനത്തെ പൊതുമേഖല ജീവനക്കാർക്കും 4,000 രൂപ ബോണസ് നൽകും. ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 2,750 രൂപയായി നൽകും.

Post a Comment

0 Comments