പന്നിക്കോട്:കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ 2023-24 സാമ്പത്തിക വർഷത്തെ
സോഷ്യൽ ഓഡിറ്റ് പബ്ലിക് ഹിയറിങ് സംഘടിപ്പിച്ചു.
2023 ഒക്ടോബർ 1 മുതൽ 2024 മാർച്ച് 31 വരെയുള്ള പ്രവർത്തികളുടെ അവസാനഘട്ട
സോഷ്യൽ ഓഡിറ്റ് പബ്ലിക് ഹിയറിങ്ങാണ് പന്നിക്കോട് കൃഷി ഭവൻ ഹാളിൽ നടന്നത്.
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു.
സോഷ്യൽ ഓഡിറ്റ് വില്ലേജ് റിസോഴ്സ് പേഴ്സൺ ഹർഷ സോഷ്യൽ ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു.
വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്തു ,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബാബു പൊലുക്കുന്നത്ത് ,വാർഡ് മെമ്പർമാരായ കെ.ജിസീനത്തു , യു പി .മമ്മദ്, പഞ്ചായത്ത് സെക്രട്ടറി ടി. ആബിദ,കുന്നമംഗലം ജോയിന്റ് ബി ഡി ഒ .സുധീർ, പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി അസി. എൻജിയെർ സി.പി ദീപേഷ്, വി.
ഹർഷാദ്, എ.പി.സൽമാൻ ഫാരിസ്, എം.പ്രീജ എന്നിവർ പങ്കെടുത്തു. ഹെൽത്ത് ഇൻസ്‌പെക്ടർ
റിനിൽ തൊഴിലുറപ്പു മേഖലയിലെ ശുചീകരണ പ്രവർത്തികളെ കുറിച്ചും ,എടുക്കേണ്ട മുൻകരുതലുകൾ കുറിച്ചും വിശദീകരിച്ചു
0 Comments