Ticker

6/recent/ticker-posts

ആയുർവ്വേദ വയോജന മെഡിക്കൽ ക്യാമ്പും ജീവിത ശൈലീ രോഗ നിർണ്ണയവും വയോജന ശിൽപശാലയും സംഘടിപ്പിച്ചു.

 



ചെറുവാടി: കൊടിയത്തൂർ  ഗ്രാമപഞ്ചായത്ത്‌ ഗവ. ഹോമിയോ ആശുപത്രി, ഗവ.

ആയുർവ്വേദ ഡിസ്പെൻസറി 

ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ്  സെന്ററിന്റെയും

സംയുക്താഭിമുഖ്യത്തിൽ ഹോമിയോ 

 ആയുർവ്വേദ വയോജന മെഡിക്കൽ ക്യാമ്പും ചെറുവാടി കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ

 ജീവിത ശൈലീ രോഗ നിർണ്ണയവും സംഘടിപ്പിച്ചു.

പൊറ്റമ്മൽ മിശ്കാത്തുൽ ഹുദ മദ്രസയിൽ നടന്ന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ മറിയം കുട്ടി ഹസ്സൻ അധ്യക്ഷയായി. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ ആയിഷ ചേലപ്പുറത്ത്, ബാബു പൊലുകുന്നത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷ എം.കെ നദിറ, ബ്ലോക്ക് പഞ്ചായത്തംഗം സുഹറ വെള്ളങ്ങോട്ട്, ഗ്രാമ പഞ്ചായത്തംഗം യു.പി മമ്മദ്, ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ;വി. ബേബി സന്തോഷ്‌,

ആയുർവേദ മെഡിക്കൽ ഒഫീസർ ഡോ; ഉണ്ണികൃഷ്ണൻ,

ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.ഡോ.വി ദീപ്തി  പദ്ധതി വിശദീകരണവും, ഹോമിയോപ്പതിയെ കുറിച്ച് ബോധവൽക്കരണവും നടത്തി.ക്യാമ്പിൻ്റെ ഭാഗമായി

സൗജന്യ രക്തപരിശോധന,നേത്ര പരിശോധന , രോഗ നിർണയം മരുന്ന് വിതരണം, ഹോമിയോപ്പതി മെഡിസിൻ കിറ്റ് വിതരണം എന്നിവയും നടന്നു.വയോജന ശിൽപശാലക്ക് കില റിസോഴ്സ് പേഴ്സൺ വി. മോയി ICDS ലിസ k, CWF റസീന എന്നിവർ നേതൃത്വം നൽകി.ക്യാമ്പിൽ

പുറമേരി  താലൂക്ക് ഹോമിയോ ഹോസ്പിറ്റൽ   മെഡിക്കൽ ഓഫീസർ ഡോ :സി. പ്രവീണ, ഗവ :ഹോമിയോപ്പതി ജില്ലാ ആശുപത്രി  മെഡിക്കൽ ഓഫീസർ ഡോ : പി.ദീപ്തി, എന്നിവർ രോഗികളെ പരിശോധിച്ചു.

Post a Comment

0 Comments