Ticker

6/recent/ticker-posts

പ്രവാചക സ്മരണകൾ ഉണർത്തി തോട്ടുമുക്കം മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ നബിദിന പരിപാടികൾ സംഘടിപ്പിച്ചു.*

 *




✍️റിപ്പോർട്ടർ: ബാസിത്ത് തോട്ടുമുക്കം


പ്രവാചക സ്മരണകൾ ഉണർത്തി തോട്ടുമുക്കം മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ നബിദിന പരിപാടികൾ സംഘടിപ്പിച്ചു.


തോട്ടുമുക്കം : തോട്ടുമുക്കം മഹല്ല് കമ്മിറ്റിയുടെയും ഹയാത്തുൽ ഇസ്ലാം മദ്രസയുടെ നേതൃത്വത്തിൽ പ്രവാചക സ്മരണകൾ ഉണർത്തി നബി ദിന റാലി സംഘടിപ്പിച്ചു. പുലർച്ചെ 4 മണിക്ക് മൗലീദ് പാരായണത്തോടെ നബിദിന പരിപാടികൾക്ക് തുടക്കമായി. രാവിലെ 8 മണിക്ക് മഹല്ല് ഖാസി അബ്ദുൽ ലത്തീഫ് ബാഖവി പതാക ഉയർത്തി. തുടർന്ന് ഖബർ സിയാറത്ത് മഹല്ല് ഖത്തീബ് മുനീർ അൽ അഹ്സനി ഉസ്താദിന്റെ നേതൃത്വത്തിൽ നടന്നു. മദ്രസ അങ്കണത്തിൽ നിന്നും ആരംഭിച്ച നബിദിന റാലിയിൽ നൂറുകണക്കിന് മഹല്ല് നിവാസികളുടെയുംമഹല്ല് കമ്മിറ്റി അംഗങ്ങളുടെയും മദ്രസ രക്ഷിതാക്കളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ തോട്ടുമുക്കം, പള്ളിതാഴെ അങ്ങാടികൾ ചുറ്റി മദ്രസ അങ്കണത്തിൽ സമാപിച്ചു. തുടർന്ന് മദ്രസ വിദ്യാർത്ഥികളുടെ ദഫ് മുട്ട്, മൗലീദ് പാരായണം, അന്നദാനം മുതലായവ നബിദിന പരിപാടിക്ക് കൊഴുപ്പേകി.

 മദ്രസ പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ശീതള പാനിയങ്ങളും മധുര വിതരണവും നടന്നു.

തോട്ടുമുക്കം, പള്ളിതാഴെ അങ്ങാടികളിൽ മഹല്ല് ഖത്തീബ് ജനങ്ങൾക്ക്‌ നബിദിന സന്ദേശം നൽകി.

വൈകുന്നേരം 4 മണി മുതൽ മദ്രസ വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികൾ നടന്നു. മഹല്ല് ഖത്തീബ് മുനീർ അൽ അഹ്സനി ഉസ്താദ് നബി ദിന സന്ദേശ പ്രഭാഷണം നടത്തി. തുടർന്ന് അന്നദാനം നടന്നു.

മഹല്ല് പ്രസിഡന്റ്‌ മമ്മുണ്ണി ഹാജി,പള്ളി സെക്രട്ടറി അഷ്‌റഫ്‌ വൈ പി, മദ്രസ പ്രസിഡന്റ്‌ ഇല്ല്യാസ് സൈനി, അബ്ദുള്ളാഹി ബാഖവി, ജസിൽ ഉസ്താദ്, ഷഹബാസ് ഉസ്താദ്,മുഹമ്മദ് കൈനിക്കര, അബുട്ടി വളപ്പിൽ, അബ്ദുറഹിമാൻ കണ്ണൻകുളവൻ, നാസർ ഏറിയാട്ട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


Post a Comment

0 Comments