തോട്ടുമുക്കം: വിവിധ മേഖലകളിൽ മികവ് പുലർത്തിയവരെ തോട്ടമുക്കം സെൻറ് തോമസ് ഫൊറോന പള്ളി ആദരിച്ചു. സംസ്ഥാന പി. ടി. എ യുടെ 2023-24 വർഷത്തെ അധ്യാപക അവാർഡ് ജേതാവായ ചുണ്ടത്തു പൊയിൽ ഗവ. യു പി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി റെജി ഫ്രാൻസിസ് മുണ്ടപ്ലാക്കലിനെയും, വെല്ലൂർ ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജിയിൽ (VIT) നിന്ന് കെമിസ്ട്രിയിൽ പി.എച്ച്. ഡി. നേടിയ പ്രൊവിഡൻസ് കോളേജ് അസി .പ്രൊഫസർ ഡോ. അഞ്ചിത തെരേസ് ബെന്നി പുല്ലന്താനിക്കലിനെയും താമരശ്ശേരി രൂപത ചാൻസലർ റവ. ഫാ. സുബിൻ കവളക്കാട്ട് മെമൻ്റോ നല്കി ആദരിച്ചു. ഫൊറോന വികാരി റവ. ഫാ. ബെന്നി കാരക്കാട്ട് ആശംസ പ്രസംഗം നടത്തി.
0 Comments