തോട്ടുമുക്കം: സംസ്ഥാന പി.ടി.എ യുടെ 2023-24 വർഷത്തെ അധ്യാപക അവാർഡ് ജേതാവായ ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂൾ ഹെഡ്മിസ്ട്രസ് റെജി ഫ്രാൻസിസിനെ അധ്യാപകദിനത്തിൽ സഹപ്രവർത്തകരും കുട്ടികളും ആദരിച്ചു
.https://youtu.be/RzZYzjbcPTY?si=VPoNAgw8X9LV06YV
സ്കൂളിനകത്തും പുറത്തും നടത്തിയ വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക രംഗത്തെ സേവനങ്ങൾ പരിഗണിച്ചാണ് അവാർഡ്. ഊർങ്ങാട്ടിരി ഒന്നാം വാർഡ് മെമ്പർ ടെ സി സണ്ണി ഉപഹാരസമർപ്പണം നടത്തി. സീനിയർ അസിസ്റ്റൻ്റ് സിനി കൊട്ടാരത്തിൽ, സ്റ്റാഫ് സെക്രട്ടറി സി ബി ജോൺ, ഹിന്ദി ക്ലബ് കൺവീനർ അബ്ദുറഹിമാൻ . എ.കെ , പി.ടി എ. വൈസ് പ്രസിഡൻ്റ് ഫ്രാൻസിസ് ജോൺ, എം.ടി.എ പ്രസിഡൻ്റ് വി ബിലരാജ്, മുൻ അധ്യാ പിക പുഷ്പറാണി ജോസഫ് എന്നിവർ പ്രസംഗിച്ചു.
0 Comments