Ticker

6/recent/ticker-posts

ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വിലങ്ങാട് കാട്ടാനക്കൂട്ടമിറങ്ങി; വൻകൃഷിനാശം*

 *


വാണിമേൽ : ഉരുൾപൊട്ടൽദുരന്തമുണ്ടായ വിലങ്ങാട് മലയോരത്ത് കർഷകർക്ക് ആശങ്കയുണർത്തി കാട്ടാനയിറങ്ങി. കാട്ടാനകൾ നാശംവിതച്ച പ്രദേശങ്ങൾ വനംവകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. വിലങ്ങാട് മലയോരത്തെ നരിപ്പറ്റ ഗ്രാമപ്പഞ്ചായത്തിലെ വാളൂക്ക് ഭാഗത്തെ തൊടിയാടിമല ഭാഗത്താണ് കാട്ടാനയിറങ്ങിയത്.

ഒട്ടേറെപ്പേരുടെ കാർഷികവിളകൾ വൻതോതിൽ നശിപ്പിച്ചിട്ടുണ്ട്. കർഷകർ കൃഷിസ്ഥലത്ത് പോകാൻ സാധിക്കാത്തതിനാൽ നഷ്‌ടത്തിന്റെ വ്യാപ്തി മനസ്സിലായിട്ടില്ല. വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ വാണിമേൽ ഗ്രാമപ്പഞ്ചായത്തിൽ 162 ഹെക്ടറും നരിപ്പറ്റ ഗ്രാമപ്പഞ്ചായത്തിൽ 20 ഹെക്ടറുമാണ് കൃഷിഭൂമി നശിച്ചതെന്നാണ് കൃഷിവകുപ്പിന്റെ കണക്ക്. കൃഷിനഷ്ടത്തിന്റെ കണക്കെടുപ്പ് പൂർണമായിട്ടില്ല. അതിനിടയിലാണ് മലയോരത്ത് കാട്ടാനക്കൂട്ടമിറങ്ങിയത്. കഴിഞ്ഞവർഷം വിലങ്ങാട് മലയോരത്തെ വിവിധഭാഗങ്ങളിൽ കാട്ടാനയിറങ്ങി വൻകൃഷിനാശമുണ്ടാക്കിയിരുന്നു. കാട്ടാനശല്യം തടയാൻ ശക്തമായ തീരുമാനമെടുക്കണമെന്ന ആവശ്യം കർഷകർ നേരത്തേ ഉന്നയിച്ചിരുന്നു.

Post a Comment

0 Comments