Ticker

6/recent/ticker-posts

ആസ്വാദകരിൽ ആവേശം നിറച്ച് സംഗീതവിരുന്ന്.

 


കൂടരഞ്ഞി : ഓണത്തെ വരവേറ്റുകൊണ്ട് അത്തം ദിനത്തിൽ   സാംസ്കാരിക സംഘടനയായ ഗ്രീൻസ് കൂടരഞ്ഞിയുടെ നേതൃത്വത്തിൽ  നടന്ന സംഗീതവിരുന്ന് ആസ്വാദകരിൽ  ആവേശം പകർത്തി. പാരിഷ് ഹാളിൽ നടന്ന പഴയ സിനിമാഗാന  സദസ് സെന്റ് സെബാസ്റ്റ്യൻ ചർച്ച് വികാരി  റവ. ഫാ. റോയി തേക്കുംകാട്ടിൽ ഉദ്ഘാടനം ചെയ്തു. 


ഗ്രീൻസ് പ്രസിഡന്റ് ജയേഷ് സ്രാമ്പിക്കൽ അധ്യക്ഷത വഹിച്ചു. ടോമി പ്ലാത്തോട്ടം, തോമസ് തറപ്പേൽ, ഷിജോ പന്തപ്പിള്ളിൽ, അഗസ്റ്റിൻ മുതലക്കുഴിയിൽ, ബാബു ചെല്ലന്തറയിൽ, ജോഷി ചെറിയാൻ, ജേക്കബ് മംഗലത്തിൽ, സാജു വേലിക്കകത്ത്, റോയി പന്തപ്പിള്ളിൽ, റോബിൻ ജോസ്, അഡ്വ. ജിമ്മി ചെറുകാട്ടിൽ, യേശുദാസ് സി ജോസഫ്, ജോയ് മച്ചുകുഴിയിൽ, അജയ് കുമാർ തുടങ്ങിയവർ സംസാരിച്ചു. 


 ചടങ്ങിൽ കലാസാഹിത്യ രംഗത്തെ പ്രതിഭകളായ കൂമ്പാറ ബേബി, മുഹമ്മദ് കുട്ടി അരീക്കോട് തുടങ്ങിയവരെ ആദരിച്ചു.

Post a Comment

0 Comments