പന്നിക്കോട്:
കുന്ദമംഗലം അഡീഷണൽ ഐസിഡിഎസിന്റെയും കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ പോഷൻ അഭിയാന്റെ ഭാഗമായി വിവിധ പരിപാടികൾ നടന്നു. അനീമിയ സ്ക്രീനിംഗ്, ബോധവൽക്കരണ ക്ലാസ്, പോഷകാഹാര പ്രദർശനം, തൂക്കക്കുറവുള്ള കുട്ടികളുടെ സ്ക്രീനിംഗ് എന്നിവയാണ് നടന്നത്. ക്യാമ്പിൽ പഞ്ചായത്തിലെ കൗമാരക്കാരായ കുട്ടികൾ, ഗർഭിണികൾ, പാലൂട്ടുന്ന അമ്മമാർ തുടങ്ങിയവർ പങ്കെടുത്തു.പന്നിക്കോട് എയുപി സ്കൂളിൽ നടന്ന പരിപാടി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു.ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബാബു പൊലുകുന്ന് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ആയിഷ ചേലപ്പുറത്ത്, മറിയം കുട്ടിഹസ്സൻ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി. ഷംലൂലത്ത്, യു പി മമ്മദ്,
കെ.ജി സീനത്ത്, പഞ്ചായത്ത് സെക്രട്ടറി ടി. ആബിദ, ഐസിഡിഎസ് സൂപ്പർവൈസർ പി കെ ലിസ, ചൈൽഡ് ഡെവലപ്മെൻറ് പ്രോഗ്രാം ഓഫീസർ പ്രസന്നകുമാരി, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് മിനിമോൾ, ബിന്ദു, ശ്രുതി ,റസീന തുടങ്ങിയവർ സംസാരിച്ചു ഹോമിയോപ്പതി മെഡിക്കൽ ഓഫീസർ സന്തോഷ് ബേബിയുടെ നേതൃത്വത്തിൽ പോഷകാഹാര ബോധവൽക്കരണ ക്ലാസും വിവിധ അംഗൻവാടികളിലെ അമ്മമാരുടെ നേതൃത്വത്തിൽ പോഷകാഹാര പ്രദർശനവും നടന്നു. വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു
ഫോട്ടോ: പോഷൻ അഭിയാൻ്റെ ഭാഗമായുള്ള പരിപാടികൾ ദിവ്യ ഷിബു ഉദ്ഘാടനം ചെയ്യുന്നു
0 Comments