തോട്ടുമുക്കം ഗവൺമെന്റ് യു.പി സ്കൂളിൽ കായികമേള നടന്നു. മത്സരങ്ങൾക്ക് കായികാധ്യാപകൻ പ്രദീപ് സാർ നേതൃത്വം നൽകി.രാഗം,താനം, പല്ലവി എന്നിങ്ങനെ മൂന്ന് ഹൗസുകളായി നടത്തിയ മേളക്ക് മാർച്ച് പാസ്റ്റോടെ തുടക്കം കുറിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ. അബ്ദുൽ ജബ്ബാർ അഭിവാദ്യം സ്വീകരിച്ചു. പ്രധാന അധ്യാപിക ഷെറീന ടീച്ചർ സ്വാഗതം ആശംസിച്ച പരിപാടിയിൽ പി ടി എ,എസ്.എം.സി, എം പി ടി എ പ്രതിനിധികളും പങ്കെടുത്തു. ഹൗസ് അടിസ്ഥാനത്തിൽ നടന്ന മത്സരങ്ങൾക്കുള്ള മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. മേളയിൽ പല്ലവി ഹൗസ് ചാംപ്യൻമാരായി. താനം ഹൗസ് രണ്ടാം സ്ഥാനവും രാഗം ഹൗസ് മൂന്നാം സ്ഥാനവും നേടി. വിജയിച്ച ടീമിനുള്ള ട്രോഫിയും വിതരണം ചെയ്തു.
0 Comments