കൊടിയത്തൂർ സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറിയുടെ സീനിയേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ദീർഘകാലം തപാൽ വകുപ്പിൽ ജോലി ചെയ്ത പോസ്റ്റ് മാൻ ദാസൻ കൊടിയത്തൂരിന് ആദരവും ഹാപ്പിനസ് സംഗമവും നടത്തി. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. സീനിയേഴ്സ് ഫോറം പ്രസിഡന്റ് എം. അഹമ്മദ് കുട്ടി മദനി അധ്യക്ഷം വഹിച്ചു. കൾച്ചറൽ സെന്റർ പ്രസിഡന്റ് സി പി ചെറിയ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ദാസനെ മെമെന്റോ നൽകിയും പൊന്നാട അണിയിച്ചും ആദരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ ദാസനെ പരിചയപ്പെടുത്തി. സീനിയേഴ്സ് ഫോറം സെക്രട്ടറി ചുങ്കത്ത് മമ്മദ് മാസ്റ്റർ, കെ സി സി മുഹമ്മദ് അൻസാരി, പി പി ഉണ്ണിക്കമ്മു, പി അബ്ദുറഹിമാൻ, ഇ.ഹമീദ് മാസ്റ്റർ, വി റഷീദ് മാസ്റ്റർ, കെ.ഖാദർ മാസ്റ്റർ, കാരാട്ട് മുഹമ്മദ് മാസ്റ്റർ എന്നിവർ സംസാരിച്ചു. ദാസൻ കൊടിയത്തൂർ മറുമൊഴി നടത്തി.
0 Comments