Ticker

6/recent/ticker-posts

മലയോര നാടിനു മാതൃകയായി കുന്നൻസ് ബസ് ജീവനക്കാർ



.


✍️ റിപ്പോർട്ടർ: ബാസിത്ത് തോട്ടുമുക്കം


തോട്ടുമുക്കം :  എടക്കാട്ടുപറമ്പ് -തോട്ടുമുക്കം -അരീക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന കുന്നൻസ് ബസിലെ ജീവനക്കാരായ സന്തോഷ്‌,അയ്യൂബ് എന്നിവരുടെ അവസരോചിതമായ ഇടപടൽ മൂലം  ബസിൽ യാത്ര ചെയ്തിരുന്ന കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചു മലയോര നാടിനു മാതൃകയായി.

സ്വകാര്യ ആശുപത്രി ചിത്രീകരിച്ച ദൃശ്യങ്ങൾ

👇

https://youtube.com/shorts/5NZDld-0FI0?si=zVLM-vrnlSsESMhn

  ഈ കഴിഞ്ഞ ദിവസം രാവിലേ 08.30 ന് തോട്ടുമുക്കം നിന്നുമുള്ള ട്രിപ്പിൽ അരിയാറം പാറ കിണർ സ്റ്റോപ്പിൽ നിന്നും ബസിൽ യാത്ര ചെയ്ത  കുട്ടി പെട്ടൊന്ന് ബസിൽ വെച്ച് കുഴഞ്ഞു വീഴുകയുണ്ടായി ഈ വിവരം പെട്ടെന്ന് ശ്രദ്ധയിൽ പെട്ട ബസ് ജീവനക്കാർ അവസരോചിതമായി ഇടപെട്ടു ബസ് വളരെ വേഗം പത്തനാപുരം പള്ളിപ്പടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തി ച്ചതു കൊണ്ട് കുട്ടിയുടെ ജീവൻ രക്ഷിക്കുവാൻ സാധിച്ചു.

  ബസിലെ യാത്രകാരിയായ കുട്ടിയുടെ ജീവൻ രക്ഷിക്കുവാൻ കാണിച്ച ബസ് ജീവനക്കാരായ സന്തോഷിന്റയും അയ്യൂബിന്റയും ആത്മാർഥതയെ എത്ര പ്രശംസിച്ചാലും മതിയാവില്ല


അരീക്കോട് താഴത്തങ്ങാടി സ്വദേശി അസ്‌കർ അലിയുടെ ഉടമസ്ഥയിൽ ഉള്ളതാണ്  കുന്നൻസ് ബസ്.

Post a Comment

0 Comments