Ticker

നാടിന് സദ്യയും സംഗീതവുമൊരുക്കി ആലുങ്ങൽ ആസ്കോ ക്ലബിൻ്റെ ഓണാഘോഷം




             ആലുങ്ങൽ ആസ്കോ കൂട്ടായ്മയുടെ  പേരിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ ആസ്കോ പ്രസിഡണ്ട് ഷമീർ കള്ളിവളപ്പിൽ അധ്യക്ഷത വഹിച്ചു . ആലുങ്ങൽ സ്വദേശിയും കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ആലുങ്ങൽ സ്വദേശി സുനിതാ രാജനെ  ആസ്കോ സെക്രട്ടറി ഗിരീഷ് ചാലിൽ പൊന്നാടയണിയിച്ച് ആദരിച്ചു . ചടങ്ങിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ മുഖ്യാതിഥിയായിരുന്നു . ഒരു വർഷത്തെ വൈവിധ്യമാർന്ന  പരിപാടികളുടെ പ്രവർത്തന റിപ്പോർട്ട് ആസ്കോ ട്രഷറർ കെജി അയ്യൂബ് അവതരിപ്പിച്ചു . പരിപാടിയിൽ   വാർഡ് മെമ്പർ കെ.ജി സീനത്ത് , ബ്ലോക്ക് മെമ്പർ സുഹറ വെള്ളങ്ങോട്ട് , കെ.പി.യു അലി , അഡ്വ : സി ടി അഹമ്മദ്കുട്ടി , കെജി അഷ്റഫ് , എ.കെ ഉണ്ണിക്കോയ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .  അസ്ക്കോയുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഫുട്ബോൾ കോച്ചിംഗ് സെൻ്ററിൽ പരിശീലനം നേടിയവരും  വിവിധ സംസ്ഥാന അന്തർദേശീയ ടീമുകളിൽ സെലക്ഷൻ ലഭിച്ചവരുമായ കളിക്കാരെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു  ആദരിച്ചു . ആസ്ക്കോ ഫുട്ബോൾ ടീമിൻ്റെ ജഴിസിയുടെ പ്രകാശനം ആസ്കോ പ്രസിഡൻറ് ശമീർ കള്ളിവളപ്പിലും സെക്രട്ടരി ഗിരീഷ് ചാലിലും ഒരുമിച്ച് നിർവഹിച്ചു .  മുഹമ്മദ് N.E  സ്വാഗതവും ശരീഫ് അക്കരപറമ്പിൽ നന്ദിയും പറഞ്ഞു . തുടർന്ന് നടന്ന ഫാമിലി കൗൺസലിംഗ്  ക്ലാസിന് ഹാദി  ഓമശ്ശേരി നേതൃത്വം നൽകി . പ്രശസ്ത കലാകാരൻ അനിൽ ചുണ്ടെയിലിൻ്റെ കരവിരുതിൽ തീർത്ത പൂക്കളം പരിപാടിയിലെ പ്രധാന ആകർഷകമായിരുന്നു . തുടർന്ന് പുതുതലമുറയും പഴയ തലമുറയും ഒന്നിച്ചു ചേർന്ന  കൈകൊട്ടിക്കളി ,കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ , ഗാനമേള , വടംവലി ,  എന്നിവ ഓണാഘോഷത്തിൻ്റെ ഭാഗമായി നടന്നു . ഒരു നാടിനെ മൊത്തം സ്നേഹം കൊണ്ട് വിരുന്നൂട്ടിയ ഓണസദ്യ പരിപാടിയുടെ മുഖ്യ ആകർഷകമായിരുന്നു .ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന ഓണ സദ്യയിൽ  1500 ലധികം പേർ പങ്കെടുത്തു  .

Post a Comment

0 Comments